ഇത്തവണ ഞാൻ എത്തിയിരിക്കുന്നത് സദ്യക്ക് ഒഴിവാക്കാനാവാത്ത ഒന്നായ ‘ഓലൻ ‘ തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള റെസിപ്പിയുമായാണ്.
ചേരുവകൾ
*******
പച്ചമുളക് 4 എണ്ണം
കുമ്പളങ്ങ കാൽ കിലോ
അച്ചിങ്ങാപ്പയർ 8 എണ്ണം
ഉണക്ക പയർ വേവിച്ചത് അര കപ്പ്
അരിപ്പൊടി ഒരു സ്പൂൺ
കറിവേപ്പില 2 തണ്ട്
എണ്ണ ചിരകിയത് ഒരു കപ്പ്
ഉപ്പ് പാകത്തിന്
പാചകം ചെയ്യുന്ന വിധം
************
കുമ്പളങ്ങ, പച്ചമുളക് , അച്ചിങ്ങ, കറിവേപ്പില ഇത്രയും ചെറുതായി അരിഞ്ഞ് ഉപ്പ് ചേർത്ത് ഒരു ചട്ടിയിൽ ഇട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒന്നാം പാൽ മാറ്റിവെച്ച് രണ്ടാം പാൽ ചട്ടിയിലേക്ക് ഒഴിച്ച് അടുപ്പിൽ വച്ച് വേവിച്ചെടുക്കുക. ഒരു സ്പൂൺ അരിപ്പൊടി രണ്ടു സ്പൂൺ വെള്ളം ഒഴിച്ച് കലക്കി ഇതിലേക്ക് ഒഴിച്ച് ഉണക്ക പയറും ചേർത്ത് തിളപ്പിച്ച് ഒന്നാം പാലും കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ച് തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും ഇറക്കി വച്ചതിന് ശേഷം ഇളക്കി യോജിപ്പിച്ച് വിളമ്പാവുന്നതാണ്.