Sunday, November 24, 2024
Homeകേരളംസംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി. ഒഴിവാക്കി വിജ്ഞാപനമിറക്കി ധനമന്ത്രാലയം.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം; വൈദ്യുതി സേവനങ്ങൾക്ക് ജി.എസ്.ടി. ഒഴിവാക്കി വിജ്ഞാപനമിറക്കി ധനമന്ത്രാലയം.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടിയുമായി ധനമന്ത്രാലയം. സംസ്ഥാനത്തെ വൈദ്യുതി സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കും. മാത്രമല്ല വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയും. കേരളത്തില്‍ വീടുകളിലെ സാധാരണ ത്രീഫെയ്‌സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്.

ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് മീറ്റര്‍വാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്‌ക്കെല്ലാം 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments