Thursday, October 17, 2024
Homeകേരളംസ്‌കൂള്‍തല ജെന്‍ഡര്‍ ഡെസ്‌ക് - അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

സ്‌കൂള്‍തല ജെന്‍ഡര്‍ ഡെസ്‌ക് – അധ്യാപകര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന അധ്യാപക പ്രതിനിധികള്‍ക്ക് കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ രണ്ടു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം രമാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അജിത്കുമാര്‍ വിഷയാവതരണം നടത്തി,

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുല്‍ബാരി, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു എന്നിവര്‍ സംസാരിച്ചു. കില ഫാക്കല്‍റ്റി ശശികല, സ്‌നേഹിതാ കൗണ്‍സിലര്‍ ദിവ്യ, പത്തനംതിട്ട ജില്ലാ കോടതി അഭിഭാഷകനായ അഡ്വ. മുഹമ്മദ് അന്‍സാരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments