Saturday, November 23, 2024
Homeഇന്ത്യഅതിത്രീവ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

അതിത്രീവ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ തമിഴ്നാട്ടിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാടൻ തീരങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും മുന്നറിയിപ്പ് എന്നോണം നാലിടത്ത് ഇന്ന് (ഒക്ടോബർ 16 ബുധനാഴ്ച) പൊതു അവധി പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് പൊതു അവധി. ഇവിടങ്ങളിൽ സർക്കാർ ഓഫീസുകളൊന്നും ഇന്ന് തുറന്ന് പ്രവർത്തിക്കില്ല. അതേസമയം, പോലീസ് ഫയർ ഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ, പാൽ, ജലവിതരണം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വൈദ്യുതി, പച്ചക്കറി, ചരക്ക് നീക്കം, പൊതുഗതാഗതം, എംടിസി, എംആർടിസി, സിഎംആർഎൽ, റെയിൽവേ, എയർപോർട്ട്, പോർട് സർവീസ് തുടങ്ങിയവ പതിവുപോലെ പ്രവർത്തിക്കും.അതേസമയം ഈ ജില്ലകളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് തുറന്നു പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ദയാനിധി സ്റ്റാലിനും സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് തീരദേശ ജില്ലകളിലായി എന്‍ഡിആര്‍എഫി ന്‍റെയും എസ്ഡിആര്‍എഫിന്‍റെയും 26 ടീമുകളെ നിയോഗിച്ചിട്ടുണ്ട് എന്ന് ദുരിതാശ്വാസ കമ്മിഷണർ രാജേഷ് ലഖോനി വ്യക്തമാക്കി. ചെന്നൈയില്‍ 300 ദുരിതാശ്വാസ കേന്ദ്രങ്ങളും മറ്റിടങ്ങളില്‍ 931 ദുരിതാശ്വാസ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കാരണമാണ് തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നത്. വരും ദിവസങ്ങളില്‍ വടക്കന്‍ തമിഴ്നാട്, തെക്കന്‍ ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ന്യൂനമര്‍ദം നീങ്ങാനാണ് സാധ്യത. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5:30 നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.

കനത്ത മഴ പെയ്തതോടെ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വ്യാപകമായ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താനാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നത്. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എന്‍ മുരുകാനന്ദം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോട് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വെള്ളിയാഴ്ചവരെ വർക്ക് ഫ്രം ഹോം നൽകണമെന്നാണ് നിർദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments