Wednesday, October 16, 2024
Homeകേരളംമറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി.

മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്, എസ്ഐ അനൂപിനെതിരെ വീണ്ടും നടപടി.

കാസര്‍കോട്: കാസര്‍കോട് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ സസ്പെൻ്റ് ചെയ്തു .മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സസ്പെൻ്റ് ചെയ്തത് .

കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്.കാസർകോട് അബ്ദുൾ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്പെൻ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments