Wednesday, October 16, 2024
Homeമതംപ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന "ബൈബിളിലൂടെ ഒരു യാത്ര" - (101)

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന “ബൈബിളിലൂടെ ഒരു യാത്ര” – (101)

പ്രീതി രാധാകൃഷ്ണൻ

മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം.

ബൈബിൾ ഒരു സാധാരണ ഗ്രന്ഥമോ കേവലം ഒരു മത ഗ്രന്ഥമോ അല്ല, ബൈബിളിൽ പറയുന്ന ഓരോ വാക്കുകളും മാനവ ജാ‌തീയോടുള്ള ദൈവ ശ്വാസനീയമായ സത്യ വചനം ആകുന്നു. ഇതിലെ പ്രധാന പ്രതിപാദ്യം മനുഷ്യ രാശിയുടെ വീണ്ടെടുപ്പാണ്. അതിനായി ഒരു രക്ഷകൻ ഭൂമിയിലേയ്ക്ക് വന്നു അതായിരുന്നു യേശുക്രിസ്തു.

2 തിമോഥെയോസ് 3:16

” എല്ലാ തിരുവെഴുത്തുക്കളും ദൈവശ്വാസഗീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സത് പ്രവർത്തികൾക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും ഉതകുന്നതാകുന്നു”

പുതിയ നിയമത്തിലെ സുവിശേഷങ്ങൾ നാലും ആ രക്ഷകൻ വന്നു ചെയ്ത പ്രവർത്തികളും തന്റെ മരണം, അടക്കം, ഉയിർത്തെഴുന്നേൽപ്പ്, സ്വർഗാരോഹണം,
ഇവയെ വിശദമായി പ്രതിപാദിക്കുന്നു. പുതിയ നിയമത്തിലെ മറ്റു പുസ്തകങ്ങൾ മശിഹായുടെ അത്ഭുത പ്രവർത്തികളെ സകല ജാതികൾക്കും പ്രയോജനപ്പെടുത്തുവാനും നിത്യ ജീവൻ പ്രാപിപ്പാനുള്ള സന്ദേശങ്ങളും മാശിഹാ പ്രതാപശാലിയായി മടങ്ങി വരുമെന്നുള്ള സന്ദേശവുമാണ് നൽകുന്നത്.

ലൂക്കോസ് 24:-44

” പിന്നെ അവൻ അവരോട് ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക് മോശയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്ന തൊക്കെ നിവ്യത്തിയാകേണം എന്നുള്ളത് തന്നെയെന്ന് പറഞ്ഞു”

പ്രിയരേ യേശു സകല മാനവ ജാതിയ്ക്കും വേണ്ടി യാഗമായതാണ്. പന്ത്രണ്ടു സംവത്സരമായി രക്തസ്രാവമുള്ള സ്ത്രീ യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞു അരികിൽ ഓടിവന്നു സൗഖ്യമായതാണ്. അതുപോലെ ഇന്നും ദൈവ ശക്തി വിശ്വസിക്കുന്നവരാൽ നടക്കുന്നുണ്ട്. ദൈവ സ്നേഹം വർണ്ണനാതീതമാണ്. ആശ്രയം തേടി വിളിക്കുന്നവരുടെ അരികിൽ യേശു സമീപസ്തനുമാണ്.

2 പത്രോസ് 1:-20,21

“അവൻ ലോക സ്ഥാപനത്തിന് മുന്പേ മുന്നറിയിക്കപ്പെട്ടവനും അവൻ മുഖാന്തിരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചു കൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് എഴുന്നേൽപ്പിച്ചു അവനു തേജസ്സു കൊടുത്തുമിരിക്കുന്നു”

പിതാവാം ദൈവം തന്റെ ഏകജാതനായ പുത്രനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിച്ചു തേജസ്സോടെ ലോകത്തിനു വെളിച്ചമായി നിലനിർത്തിയിരിക്കുന്നു.
നിരന്തരമായുള്ള പ്രാത്ഥനയിൽ യേശുവുമായുള്ള ബന്ധം നിലനിർത്തണം.
പ്രാത്ഥനയ്ക്കായി സമയം കൊടുക്കുക. ഈ ജീവിതത്തിന്റെ പ്രാരാബ്ദങ്ങളിൽ ഓടുമ്പോളും യേശുവുമായി നിരന്തരം ആശയ വിനിമയം നടത്തും പ്രിയരേ ആ ചിറകിൻ കീഴിൽ സുരക്ഷിതമായി സകല ചിന്തകുലവും യേശുവിന്റെ മേൽ ഇട്ടുകൊണ്ട് സ്വസ്ഥമായും, സമാധാനമായും യേശു നടത്തുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ ഈ ഭൂമിയിൽ ജീവിക്കാം. തന്റെ മഹത്വം ആർക്കും വിട്ടു കൊടുക്കാതെ തന്റെ ആണിപ്പാടുള്ള കരങ്ങളിൽ പൊതിഞ്ഞു സൂക്ഷിക്കുന്നു.

ഈ വചനങ്ങളാൽ കർത്താവ് എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ കർത്താവിന്റെ ചിറകടിയിൽ കാത്തു സൂക്ഷിക്കട്ടെ, ആമേൻ

പ്രീതി രാധാകൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments