അടൂർ: ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (IPTA)അടൂർ യൂണിറ്റ് രൂപീകൃതമായി. രാജ്യമെമ്പാടുമുള്ള കലാകാരന്മാരെയും സാംസ്‌കാരിക പ്രവർത്തകരെയും ഒന്നിച്ചു ചേർത്ത് നിർത്തുന്ന ഒരു സംഘടനയാണ് ഇപ്റ്റ.
മണ്മറഞ്ഞു പോയ കലാകാരന്മാരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് യോഗം ആരംഭിച്ചു.യോഗത്തിന്റെ സംഘടകൻ ശ്രീ ഷാജി തോമസ് എത്തിച്ചേർന്ന എല്ലാ കലാകാരന്മാർക്കും സ്വാഗതം ആശംസിച്ചു കൊണ്ട് യോഗം ആരംഭിച്ചു.അടൂർ സിപിഐ ഓഫീസിൽ വെച്ച് കൂടിയ രോഗത്തിന്റെ അധ്യക്ഷ ശ്രീമതി കെ പത്മിനിയമ്മ ടീച്ചർ ആയിരുന്നു. നാടകകൃത്തും നാടക സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ജോസ് കാത്താടം നാടക കലയുടെയും മറ്റ് ദൃശ്യകലകളുടെയും പ്രസക്തി വിവരിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.ഇപ്റ്റയെ കുറിച്ച് സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ ലക്ഷ്മി മംഗലത്ത് സംസാരിച്ചു. ഇപ്റ്റയുടെ രൂപീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് ഇപ്റ്റ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രീ അടൂർ ഹിരണ്യ വിശദീകരിച്ചു. എത്തിച്ചേർന്ന എല്ലാ കലാകാരന്മാരും ഒരേ മനസ്സോടെ യൂണിറ്റ് രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഇപ്റ്റ അടൂർ യൂണിറ്റ് ഭരണസമിതിയിലേക്ക് ശ്രീ. ജോസ് കാത്താടം, ശ്രീ. ലക്ഷ്മി മംഗലത്ത്, ശ്രീ. തെങ്ങമം ഗോപകുമാർ, ശ്രീ. അടൂർ ശശാങ്കൻ (രക്ഷാധികാരിമാർ) ശ്രീ.റ്റി.ആർ. ബിജു (പ്രസിഡന്റ്), ശ്രീമതി.ആർ. ദീപ, ശ്രീമതി. സുജിത സാദത്ത് (വൈസ്.പ്രസിഡന്റുമാർ), ശ്രീ. ഷാജി തോമസ് അടൂർ (സെക്രട്ടറി), ശ്രീമതി.കെ.പത്മിനിയമ്മ, ശ്രീ. പന്നിവിഴ ഹരി (ജോ.സെക്രട്ടറിമാർ), ശ്രീ.കരുണാകരൻ എസ്. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിന് ശ്രീ. ഷാജി തോമസ് സ്വാഗതവും ശ്രീ.റ്റി.ആർ. ബിജു. കൃതജ്ഞതയും പറഞ്ഞു.