Tuesday, October 8, 2024
Homeകഥ/കവിതകവി (കവിത) ✍സുചിത്ര ബാബു

കവി (കവിത) ✍സുചിത്ര ബാബു

സുചിത്ര ബാബു

ഉള്ളു നീറി പിറക്കുന്നത് കൊണ്ടാവാം
കവിതയ്ക്ക് ഇത്രയും മാധുര്യം എന്ന്
ആസ്വാദകർ…!!

വെറുതെ പുലമ്പുന്ന ജല്പനങ്ങൾ എന്ന്
നിരൂപകർ…!!

വെറുതെ രണ്ടക്ഷരം കുറിച്ച് വെച്ചാൽ
കവിതയാവില്ലെന്ന് ജ്ഞാനികൾ…!!

വിത്തമില്ലാത്ത അക്ഷരങ്ങളെ
വൃത്തത്തിലടുക്കിയില്ലെന്ന്
വിമർശകർ…!!

ഇതോ.. കവി…? ഇന്നലെ അയക്കൂറ
ഉണക്കാൻ കടപ്പുറത്തുണ്ടാർന്നു….
നാട്ടുകാർ…!!

ഇന്നലെ നെൽപ്പുരയിലെ കൂട്ടത്തിൽ
കണ്ടിരുന്നു… വീട്ടുകാർ..!!

കബറിലെ മീസാൻ കല്ലിനടുത്തു
മൈലാഞ്ചിച്ചെടി കുത്തിയത്
ഓനല്ലേന്ന്
മുസല്യാർ…..!!

പള്ളിപ്പടിയിൽ പൊതിച്ചോറ്
കൊടുത്തപ്പോൾ അവന് യേശുവിന്റെ
രൂപമായിരുന്നെന്ന് കപ്യാർ…!!

മിണ്ടാതെ ഉരിയാടാതെ പുഞ്ചിരി
തൂകിക്കൊണ്ട് മൂലയിൽ നിൽപ്പുണ്ട്
കവി..!!

വറ്റാത്ത നീരുറവുകളെ മനസ്സിൽ
തിരയുകയാണെന്ന് മാത്രം
പറയുന്നുണ്ട് കണ്ണുകൾ…!!

ചൂളയുടെ വേവിൽ ചുവന്ന് വേവുന്നത്
ഹൃദയം തന്നെയെന്ന് കവി…!!

സുചിത്ര ബാബു✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments