Sunday, October 6, 2024
Homeഅമേരിക്കമലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു

മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു

കോട്ടയം: സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.  സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്.

കർദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും  കർദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 20 കർദിനാൾമാരെയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്.  സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ നിയുക്ത കർദിനാൾ 2006 മുതൽ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്.

ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ട്. വത്തിക്കാന്‍റെ ഔദ്യോഗിക സംഘത്തിൽ അംഗമായ അദ്ദേഹമാണ് മാ‍ർപ്പാപ്പയുടെ വിദേശയാത്രകളടക്കമുളളവ ക്രമീകരിക്കുന്നതിന്‍റെ ചുമതല വഹിക്കുന്നത്. കർദിനാളായി ഡിസംബർ 8ന് ചുമതലയേൽക്കുന്ന മോൺസിഞ്ഞോർ ജോ‍ർജ് കൂവക്കാട് പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേഖരിയിലുളള വീട്ടുകാരുമായി തന്‍റെ സന്തോഷം പങ്കിട്ടു. നിയുക്ത കർദിനാളിന്‍റെ അമ്മയുമായി ഫ്രാൻസീസ് മാർപ്പാപ്പ വീ‍ഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ടിന്‍റെ മാതൃകപരമായ സേവനങ്ങൾ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാർപ്പാപ്പ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments