ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ലഭിച്ചു. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു. നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.
1977ലാണ് മിഥുൻ ചക്രവർത്തിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. മൃഗയാ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി.
1982ൽ പുറത്തിറങ്ങിയ ഡിസ്കോ ഡാൻസറിലൂടെ രാജ്യത്തെമ്പാടും തരംഗം സൃഷ്ടിച്ചു. ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ്, അഗ്നീപഥ്, മുജേ ഇൻസാഫ് ചാഹിയേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു.അടുത്തിടെ ഓ മൈ ഗോഡ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.