Saturday, December 21, 2024
Homeകേരളംപി .വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേ൪ക്കെതിരെ...

പി .വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേ൪ക്കെതിരെ കേസെടുത്തു

പാലക്കാട്:അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവ൪ക്കെതിരെയാണ് നാട്ടുകൽ പൊലീസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ഹാത്തിഫ് മുഹമ്മദ്, പ്രാദേശിക മാധ്യമപ്രവര്‍ത്തകൻ സൈതലവി എന്നിവര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. ഇവരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

താൻ പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാനെത്തിയതാണെന്ന് മജീദിൻ്റെ മൊഴി. മാണിക്കൻ മദ്യപിച്ചിരുന്നതായും ഇരുവരും സിപിഎം അനുഭാവികളെന്നും പൊലീസ് പറഞ്ഞു. അതേസമയം മ൪ദനത്തിൽ ഇടുപ്പിന് പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവ൪ത്തകൻ സൈതലവിയെ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവ൪ക്കുമെതിരെ പരാതി കൊടുത്തതിനു പിന്നാലെ പ്രാദേശിക സിപിഎം പ്രവ൪ത്തക൪ ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ സൈതലവി പറഞ്ഞു. അലനല്ലൂരിലേക്ക് പ്രവേശിച്ചാൽ നേരിടുമെന്നാണ് ഭീഷണി.

വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടി കഴിഞ്ഞിറങ്ങിയ അന്‍വറിനോട്  പ്രതികരണം തേടുമ്പോഴാണ് സദസ്സിലുണ്ടായുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. അക്രമികളെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുള്ളവരല്ലെന്ന് സംഘാടകര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments