ഫിലഡൽഫിയ: മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സീറോമലബാർ കുടൂംബോൽസവത്തിനു തിരിതെളിഞ്ഞു. ഇനി ഞായർ വരെ ഉൽസവദിനങ്ങൾ. സാഹോദര്യനഗരിയിലേക്ക് ഈസ്റ്റ് കോസ്റ്റ് മുതൽ വെസ്റ്റ് കോസ്റ്റു വെരെയുള്ള എല്ലാ സ്റ്റേറ്റുകളിൽനിന്നും പ്രതിനിധികൾ പങ്കെടുക്കുന്ന കുടുംബകൂട്ടായ്മയുടെ ഉത്തമോദാഹരണം. കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സൗഹൃദം പുതുക്കുന്നതിനും, പുതിയ സൗഹൃദം സ്ഥാപിക്കുന്നതിനും ഉൽസാഹത്തോടെ ത്രിദിന കോൺഫറൻസിൽ പങ്കെടുക്കുന്നു. സ്നേഹത്തിന്റെ, ഐക്യത്തിന്റെ, കൂട്ടായ്മയുടെ ഉൽസവം.
ചിക്കാഗോ രൂപതാ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്. എം. സി. സി. നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ, ആതിഥേയ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സഹവികാരി റവ. ഫാ. റിനേഴ്സ് കോയിക്കലോട്ട്, പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ, വൈദികർ, സന്യസ്ഥർ എന്നിവരെ സാക്ഷിയാക്കി ഫാമിലി കോൺഫറൻസിന്റെ രക്ഷാധികാരികളായ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമരിത്തുസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ സംയുക്തമായി ഒരുമയുടെ അടയാളമായി ഒരു തിരി മാത്രം കത്തിച്ച് കുടുംബസമ്മേളനം ഉത്ഘാടനം ചെയ്തു.
ചിക്കാഗൊ സെ. തോമസ് സീറോമലബാർ രൂപതയിലെ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി
ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിനു സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച തുടക്കമായി.
ആഘോഷമായ ദിവ്യബലിക്ക് ബിഷപ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികനായി. ഫാ. ജോൺ മേലേപ്പുറം, എസ്. എം. സി. സി. നാഷണൽ ഡയറക്ടർ ഫാ. ജോർജ് എളംബാശേരിൽ, ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സഹവികാരി ഫാ. റിനേഴ്സ് കോയിക്കലോട്ട്, റവ. ഡോ. പോൾ പൂവത്തിങ്കൽ എന്നിവർ സഹകാർമ്മികരായി.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച്ച യൂത്ത്വോളിബോൾ ടൂർണമെന്റ്, വിവിധവിഷയങ്ങളെ അധികരിച്ചുള്ള വിജ്ഞാനപ്രദമായ ചർച്ചാസമ്മേളനങ്ങൾ, യംഗ് പ്രൊഫഷണൽസ് മീറ്റ്, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള ഘോഷയാത്ര, ലിറ്റർജിക്കൽ ക്വയർഫെസ്റ്റ്, ഫാഷൻ ഷോ, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർണാട്ടിക് സംഗീത ഗുരു പാടും പാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ നയിക്കുന്ന സായാഹ്ന്ന സംഗീതം ആണു സെപ്റ്റംബർ 28 ശനിയാഴ്ച്ചയിലെ ഹൈലൈറ്റ്. വൈകുന്നേരം ഏഴുമണിമുതൽ ആരംഭിക്കുന്ന ഈ സംഗീതനിശയിൽ പൂവത്തിങ്കലച്ചനൊപ്പം അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യർ, സുഷമ പ്രവീൺ എന്നിവരും അണിചേരും. സമാപനദിവസമായ ഞായറാഴ്ച്ച ഒമ്പതരക്കു ആഘോഷമായ ദിവ്യബലി. ചിക്കാഗോ രൂപതാ മെത്രാ•ാരും, വൈദികരും കാർമ്മികരാവുന്ന ദിവ്യബലി മധ്യേ വിവാഹജീവിതത്തിന്റെ 25, 50 വർഷങ്ങൾ പിന്നിടുന്ന ജൂബിലി ദമ്പതിമാരെ ആശീർവദിച്ചനുഗ്രഹിക്കും. കുടുംബസമ്മേളനത്തിൽ പങ്കെടുക്കാൻ താല്പ്പര്യമുള്ളവർക്ക് ooo.ാരരഷൗയശഹലലഴ എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാക്ക് ഇൻ രജിസ്റ്റ്രേഷനും സ്വീകരിക്കും.
ഫോട്ടോ: ജോസ് തോമസ്