Sunday, November 24, 2024
Homeഅമേരിക്കമലങ്കര മാർത്തോമാ യുവജനസഖ്യം നോർത്ത് അമേരിക്ക 22-മത് ഭദ്രാസന യുവജനസഖ്യ നാഷണൽ കോൺഫറൻസിന് ഗംഭീര തുടക്കം

മലങ്കര മാർത്തോമാ യുവജനസഖ്യം നോർത്ത് അമേരിക്ക 22-മത് ഭദ്രാസന യുവജനസഖ്യ നാഷണൽ കോൺഫറൻസിന് ഗംഭീര തുടക്കം

അജു വാരിക്കാട്

ഡാലസ്: മലങ്കര മാർത്തോമാ യുവജനസഖ്യം നോർത്ത് അമേരിക്കയുടെ 22-മത് ഭദ്രാസന യുവജനസഖ്യ നാഷണൽ കോൺഫറൻസിന് പ്രൗഡ ഗംഭീരമായ തുടക്കവുമായി. “വിശ്വാസ തികവുള്ള ഭാവി” എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം. കോൺഫ്രൻസിന്റെ ഉത്ഘാടനം ഡയോസിസ് ബിഷപ്പ് അഭിവന്ദ്യ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നിർവഹിച്ചു.

സെപ്റ്റംബർ 26 വ്യാഴാഴ്ച മുതൽ ആരംഭിച്ച നാഷണൽ കോൺഗ്രസ് ഞായറാഴ്ച വിശുദ്ധ കുർബാനയുടെ സമാപിക്കും. കുർബാനയ്ക്ക് ഭദ്രാസന എപിസ്കോപ്പാ എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നേതൃത്വം നൽകും.

എപ്പോഴും സഫലമായ സഭാ ജീവിതത്തിന് വിശ്വാസത്തിന്റെ പൈതൃകത്തെ കൈമോശം വരാതെ തലമുറകളിലേക്ക് പകർന്നുകൊടുക്കണമെന്ന് എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഉദ്‌ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. നാം ഇവിടെ ജനിച്ചു വളർന്ന നമ്മുടെ കുട്ടികളെ ഇടവകയോട് ചേർത്ത് നിർത്താൻ പ്രയത്‌നിക്കണമെന്ന് അദ്ദേഹം മുൻനിർത്തി പറഞ്ഞു.

400-ൽ പരം ആളുകൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്ത ഈ മഹത്തായ സമ്മേളനം ഡാലസിലെ ഫാർമേർസ് ബ്രാഞ്ച് ഇടവകയുടെ ആതിഥേയത്വത്തിൽ നടന്നു വരുന്നു. അമേരിക്കയിൽ ഉടനീളം ഉള്ള മാർത്തോമ യുവജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് കോൺഫ്രൻസ് ശ്രദ്ധേയമായി.

കോൺഫ്രൻസിന്റെ ലോഗോ തയ്യാറാക്കിയത് ഇരുവെള്ളിപ്ര ക്രിസ്തോസ് മാർത്തോമാ ഇടവകാംഗമായ മ്രധുലാ സൂസൻ ബ്ലസൻ ആയിരുന്നു. കൂടാതെ, കോൺഫറൻസിന്റെ സുവനീറും ഉദ്ഘാടന വേദിയിൽ പ്രകാശനം ചെയ്തു.

മികച്ച ശാഖകൾക്കുള്ള പുരസ്കാരവും വേദിയിൽ വച്ച് വിതരണം ചെയ്തു.

പുറപ്പാടിന്റെ പുതിയ നിയമം എന്ന ലഘു നാടകത്തിലൂടെ കോൺഫറൻസ് തീം പ്രസന്റേഷൻ ചെയ്ത ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം കടന്നുവന്നവർക്ക് ഒരു ദൃശ്യവിരുന്നാണ് ഒരുക്കിയത്.

കോവിഡിന്റെ ഇരുളടഞ്ഞ അധ്യായത്തിൽ നിന്നും പ്രകാശത്തിന്റെ പുതിയൊരു സഹസ്രാബ്ദത്തിൽ എത്തിനിൽക്കുമ്പോൾ നോർത്ത് അമേരിക്കയിലെ മാർത്തോമ യുവജന സഖ്യത്തിന് പുതുജീവൻ നൽകുന്ന സമ്മേളനമായിരിക്കും ഇത് എന്ന് കോൺഫറൻസിന്റെ കൺവീനർ ജോബി ജോൺ പറഞ്ഞു.

വിശ്വാസത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും പുതിയ തലമുറകളെ സഭാ ജീവിതത്തിൽ ഉൾപ്പെടുത്താനുമുള്ള ഒരു ശക്തമായ ചുവടുവയ്പാണ് ഈ കോൺഫറൻസ്

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments