Monday, November 25, 2024
Homeകേരളംതൊഴില്‍ സാധ്യത: വ്യാജ അറിയിപ്പുകൾ അവഗണിക്കുക

തൊഴില്‍ സാധ്യത: വ്യാജ അറിയിപ്പുകൾ അവഗണിക്കുക

തൊഴില്‍ തേടുന്നവരെ വല വീശിപ്പിടിക്കാന്‍ “മത്സരവുമായി ” ഇറങ്ങിയ സ്ഥാപന എണ്ണം പെരുകി .സ്ത്രീകള്‍ ആണ് ഇവരുടെ ഇരകള്‍ . ജീവിത സാഹചര്യം മാറി . ഒരു വീട് പുലര്‍ത്താന്‍ ഉള്ള ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും വില ഉയര്‍ന്നു . വരുമാനം മാത്രം കൂടി ഇല്ല .ഇവിടെ ആണ് തട്ടിപ്പ്.

ജോലി സാധ്യതഉണ്ടെന്ന് പറഞ്ഞു ആളുകളെ വിളിച്ചു വരുത്തി അവരുടെ സകലമാന വിവരവും ചോദിച്ചു അറിഞ്ഞു ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ വാങ്ങും .വിദേശ വ്യാജ വെബിലും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലും ഈ ഫോണ്‍ നമ്പര്‍ അടക്കം നല്‍കും .നിരവധി വ്യാജ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വരും . സ്ത്രീകള്‍ ആണ് ഇരകള്‍ ..

ഫോണ്‍ നമ്പര്‍ കൊടുക്കരുത് .കൊടുത്താല്‍ ഫോണ്‍ നമ്പര്‍ ലീക്കാക്കി നിരവധി വ്യാജ ആളുകള്‍ മെസ്സേജ് അയക്കും . വിദേശ രാജ്യങ്ങളിലേക്ക് ഉള്ള തൊഴില്‍ അവസരങ്ങള്‍ ശ്രദ്ധിച്ചു മാത്രം സി വി അയക്കുക . പ്രാദേശിക ജോലി സാധ്യത, ജോബ്‌ ഫെയര്‍ എന്നിവ കൃത്യമായി അന്വേഷിച്ചു മാത്രം സി വി അയക്കുക . സി വി അയക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ ഒഴിവാക്കി ഇമെയില്‍ നല്‍കുക .

ഫോണ്‍ (മൊബൈല്‍ ) നമ്പര്‍ കൊടുത്താല്‍ നിരവധി ഫേക്ക് ആളുകള്‍ വിളിക്കും അല്ലെങ്കില്‍ മെസ്സേജ് വരും .അതിന് പിന്നാലെ പോകരുത് . പോയാല്‍ പണം നഷ്ടം ,മാനം നഷ്ടം സമയം നഷ്ടം ജീവിതം നഷ്ടം . കൃത്യമായി അന്വേഷിക്കാന്‍ ഉള്ള മാര്‍ഗം വേണം . സോഷ്യല്‍ മീഡിയ യുഗത്തില്‍ തട്ടിപ്പുകള്‍ കൂടി . വ്യാജ തൊഴില്‍ സാധ്യതാ പരസ്യങ്ങളെ അവഗണിക്കണം . കൃത്യമായ അറിയിപ്പുകള്‍ മാത്രം നോക്കുക .
ദയവായി ആരും മൊബൈല്‍ നമ്പര്‍ കൊടുക്കരുത് .ഇമെയില്‍ കൊടുക്കൂ . ഡാറ്റ അതില്‍ വരും .ശ്രദ്ധിക്കൂ ….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments