Saturday, December 21, 2024
Homeകേരളംകടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്.

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി യുവാവ്.

പത്തനംതിട്ട: കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം.തോട്ടമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്. പരിക്കേറ്റ മോഹനൻ ( 70) ആശുപത്രിയിൽ ചികിത്സയിലാണ്.

കളിയാക്കിയതിന്‍റെ വിരോധത്തിൽ ആയിരുന്നു ആക്രമണം. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ കൊണ്ടുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments