Friday, November 15, 2024
Homeഇന്ത്യസീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: നിരീക്ഷിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം.

സീതറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: നിരീക്ഷിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം.

CPIM ജനറൽ സെക്രട്ടറി സീതറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡൽഹി AIIMS ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്‌ സീതാറാം യെച്ചൂരി. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നൽകി തുടങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചതായി പാർട്ടി നേതാക്കാൾ പറഞ്ഞു. 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മറ്റി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പരിചരിക്കാനായി വിദേശത്ത് നിന്ന് വിദ​ഗ്ദ ഡോക്ടർ ഇന്ന് എത്തുമെന്നാണ് വിവരം. ഡോക്ടർ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.

ന്യുമോണിയയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശ്വാസകോശ അണുബാധയേറ്റതായി പരിശോധനയിൽ കണ്ടെത്തിയത്. പിന്നാലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയും ചെയ്തു. ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതിയുണ്ടെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സിപിഐഎം നേതാവ് സീതാറാം യെച്ചൂരി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് സ്റ്റാലിൻ ചൊവ്വാഴ്ച പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments