പോളണ്ടിൽ ഡെയ്റ്റിഗ് ആപ്പിൽ കണ്ടുമുട്ടിയ യുവാവ് 4 വർഷത്തോളം 30 വയസ്സുള്ള യുവതിയെ ലൈഗികയടിമയാക്കി തടവിൽ പാർപ്പിച്ചു. 2019 ൽ ഓൺലൈൻ ഡേറ്റിഗ് ആപ്പിലൂടെയാണ് യുവതി മാറ്റ്യൂസ് ജാക്ക് എന്ന യുവാവിനെ പരിചയപ്പെടുന്നത്.
ജാക്കിനെ കാണാനെത്തിയ യുവതിയെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ ടൊയ്ലറ്റിൽ തടവിലാക്കുകയാണുണ്ടായത്. സമാനതകളില്ലാത്ത ക്രൂരതക്കാണ്
യുവതി നാല് വർഷം ഇരയായത്.
സൂര്യപ്രകാശം പോലും കടക്കാത്ത മുറിയിൽ പൂട്ടിയിട്ട യുവതിയെ മാനസികവും ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പല്ലുകളും ചുണ്ടുകളും നീക്കം ചെയ്തിരുന്നു. വായുടെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമാണുണ്ടായിരുന്നത്. തൊളെല്ല് തകർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി തന്റെ ദുരനുഭവം മറ്റൊരു രോഗിയുമായി പങ്കുവെച്ചപ്പോളാണ് സംഭവം പുറം ലോകം അറിയുന്നത്.
ലൈംഗികമായി ദുരുപയോഗം ചെയ്യുക മാത്രമല്ല യുവതിയെ ജാക്ക് പല പരീക്ഷണങ്ങൾക്കും വിധേയമാക്കുകയും ചെയ്തിരുന്നു. ഇരയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ തൊഴുത്ത് സൌണ്ട് പ്രൂഫ് ചെയ്തിരുന്നു. വിചിത്രമായ സ്വഭാവത്തിനുടമയെന്നാണ് ജാക്കിനെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.