ചെന്നൈയിൽ വൈകല്യമുള്ളവരെ അപമാനിച്ച സംഭവത്തിൽ മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണുവിനെ പോലീസ് അറസ്റ്റ്റ ചെയ്തു. അന്ധത, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയ വൈകല്യങ്ങൾ മുൻ ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ ഫലമാണെന്നായിരുന്നു മഹാവിഷ്ണുവിന്റെ പരാമർശം.
അശോക് നഗറിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്കിടയായിരുന്നു സംഭവം.ലോകത്ത് കയ്യും കാലും കണ്ണുമില്ലാതെ നിരവധി പേർ ജനിക്കുന്നുണ്ട്. ദൈവം കരുണയുള്ളവൻ ആയിരുന്നു എങ്കിൽ എല്ലാവരെയും ഒരുപോലെ സൃഷ്ടിക്കുമായിരുന്നു.
എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്? ഒരു വ്യക്തി വൈകല്യത്തോടെ ജനിക്കുന്നുണ്ടെങ്കിൽ അത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായിരിക്കും’. എന്നായിരുന്നു മഹാവിഷ്ണു പരിപാടിക്കിടെ പറഞ്ഞത്.
ഭിന്നശേഷിക്കാരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗത്തെ
സ്കൂളിലെ കാഴ്ച പരിമിതിയുള്ള അധ്യാപകനായ ശങ്കർ ചോദ്യം ചെയ്തതോടെ അദ്ദേഹത്തെയും മഹാവിഷ്ണു അപമാനിക്കുന്ന തരത്തിൽ ആയിരുന്നു സംസാരിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു അറസ്റ്റ്.