കവടിയാര്‍ കൊട്ടാരത്തിന്റെ സമീപം അജിത്കുമാര്‍ കൊട്ടാരം പണിയുന്നുണ്ടെന്നും വീട് പണി ഇപ്പോള്‍ നടക്കുകയാണെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. അജിത്കുമാറിന്റെ പേരില്‍ മാത്രം അല്ല ഭൂമി ,അജിത്കുമാറിന്റെ അളിയന്റെ പേരിലും ആണ് ഭൂമിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 60 മുതല്‍ 75 ലക്ഷം വരെയാണ് മിനിമം ഇവിടെ ഭൂമിക്ക് വില. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കാന്‍ പിവി അന്‍വര്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും എന്നും ഈ വിഷയങ്ങളില്‍ പരാതി നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. അജിത്കുമാറിനെ അവിടെ ഇരുത്തികൊണ്ട് അന്വേഷണം നടത്തരുത്. സസ്‌പെന്റ് ചെയ്യണോ എന്ന് ഉത്തരവാദിത്വപെട്ടവര്‍ ആലോചിക്കട്ടെ മുഖ്യമന്ത്രി തന്നെ ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിക്ക് നല്‍കും. തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് കൂടുതല്‍ പുറത്ത് വിടാന്‍ പ്രയാസം ഉണ്ട് അന്‍വര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അജിത്കുമാര്‍ രാജി വെച്ചാല്‍ പോലും കുറ്റ വിമുക്തനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.