Saturday, November 9, 2024
Homeഅമേരിക്കപരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ സെപ്. ഒന്നുമുതൽ എട്ടു വരെ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ...

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ സെപ്. ഒന്നുമുതൽ എട്ടു വരെ റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തൊലിക്ക ദേവാലയത്തിൽ

ജസ്റ്റിൻ ചാമക്കാല

റോക്‌ലാൻഡ്: പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തിൽ ഉള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി. അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .

ഇക്കുറി 84 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു.ഇടവക വികാരി ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ കൂടെ ട്രസ്റ്റീ മാരായ സിബി മണലേൽ,, ജിമ്മി പുളിയനാൽ,ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു ..

സെപ്. ഒന്നിന് കുട്ടികളുടെ ആദ്യ കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിച്ചു ..സെപ്. 2 മുതൽ 5 വരെ (തിങ്കൾ -വ്യാഴം )വൈകിട്ട് 7 മണിക് വിശുദ്ധ കുർബാനയും ലദീഞ്ഞും ആരാധനയും ഉണ്ടായിരിക്കും .

സെപ്.6 വെള്ളിയാഴ്ച 6 .45 പിഎം ന് ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ (ഇടവക വികാരി )കാർമികത്വത്തിൽ തിരുനാളിന്റെ കോടി ഉയർത്തും തുടർന്ന് വി .കുർബാന (ഇംഗ്ലീഷ് ) ഉണ്ടായിരിക്കും ,,

സെപ് 7 ശനിയാഴ്ച 4 .30പിഎം ന് സെമിത്തേരി സന്ദർശനവും തുടർന്ന് 5 മണിക് റവ .ഫാ സ്റ്റീഫൻ കണിപ്പള്ളി (വികാരി സീറോ മലബാർ ചർച്ച റോക്‌ലാൻഡ്))കാർമികത്വത്തിൽ വി .കുർബാനയും തുടർന്ന് ഇടവക പാരിഷ് ഡേയും കാർണിവലും ഉണ്ടായിരിക്കും .

സെപ് 8ന് 4 .45 പിഎം നു ആഘോഷമായ തിരുന്നാൾ ലതിഞ്ഞും വി . കുർബാനയും ബഹു .റവ .ഫാ സജി പിണർകയിൽ ( സെന്റ് ജൂഡ് ക്നാനായ പള്ളി മിയാമി)കാർമികത്വത്തിൽ നടക്കും .. തുടർന്ന് തിരുന്നാൾ സന്ദേശം നൽകുന്നത് ബഹു . റവ.ഫാ. ലിജോ കൊച്ചുപറമ്പിൽ (ക്രൈസ്റ്റ് കിംഗ് ക്നാനായ ചർച്ച ന്യൂജേഴ്‌സി )ആയിരിക്കും ..തുടർന്ന് ബഹു .റവ . ഫാ മാത്യു മേലേടത്തിന്റെ (സെന്റ്‌ സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോനാ ചർച്ച ക്യുൻസ്‌ ) നേതൃത്വത്തിൽ ഫിലാഡെല്ഫിയിൽ നിന്നുള്ള ചെണ്ട മേളത്തിന്റെ താള കൊഴുപ്പിൽ ആഘോഷമായ തിരുന്നാൾ പ്രോസെഷനും തുടന്ന് വി .കുർബാനയുടെ ആശിർവാദവും നടക്കും തുടന്ന് സ്നേഹവിരുന്നാടെ തിരുന്നാൾ സമാപിക്കും ..

ജസ്റ്റിൻ ചാമക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments