Monday, November 25, 2024
Homeഅമേരിക്കയുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പ്രവാസികൾക്ക് വലിയ സൗകര്യങ്ങൾ ഒരുക്കി

യുഎഇ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പ്രവാസികൾക്ക് വലിയ സൗകര്യങ്ങൾ ഒരുക്കി

ദുബൈ: യുഎഇ പൊതുമാപ്പിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥലത്ത് വെച്ചുതന്നെ ജോലി നൽകാൻ കമ്പനികൾ. ദുബൈയിലെ അൽ അവിർ സെന്‍ററില്‍ ഉൾപ്പടെ
കമ്പനികളുടെ ഡെസ്ക്കുകൾ പ്രവർത്തനം തുടങ്ങി. രാജ്യം വിടുന്നവർക്കുള്ള സൗജന്യ വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്ന് ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീശ് കുമാർ ശിവൻ അറിയിച്ചു.

പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പ്രവാസികൾക്ക് വലിയ സൗകര്യങ്ങളാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. പ്രത്യേകം കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും സജീവം. റക്കീബ് മഹമൂദ് എന്ന യുവാവ് ഒന്നര വർഷമായി രേഖകളില്ലാതെ യുഎഇയിൽ കഴിയുകയായിരുന്നു. കമ്പനിയിൽ പ്രശ്നം വന്നപ്പോൾ ജോലിയും ഒപ്പം റക്കീബും പ്രതിസന്ധിയിലായി. അനധികൃതം ആയതു കൊണ്ട് വലിയ ഫൈൻ നേരത്തെ ഉണ്ടായിരുന്നു. ഇന്ന് ഒരു ദിർഹം പോലും ഫൈനില്ലാതെ എല്ലാം വീണ്ടും ശരിയാക്കി.

ഇനി പുതിയ ജോലി കണ്ടെത്തും. ഇനി പുതിയ വിസയെടുക്കണം. ജോലി കണ്ടെത്തണമെന്ന് റക്കീബ് മഹമൂദ് പറഞ്ഞു. ശോഭ, ഹോട്ട്പാക്ക് ഉൾപ്പടെ കമ്പനികൾ ഇത്തരത്തിൽ എത്തുന്ന, തൊഴിൽ പരിചയമുള്ളവർക്ക് സ്ഥലത്ത് വെച്ച് തന്നെ ജോലി നൽകുന്നുമുണ്ട്.ശോഭ ഗ്രൂപ്പ് വലിയ രീതിയിൽ വികസിക്കുകയാണ്. പെട്ടെന്ന് കിട്ടാവുന്ന കഴിവുള്ളവരെ തേടുന്നുമുണ്ടെന്ന് ശോഭാ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാന ടിക്കറ്റ് വരും ദിവസങ്ങളിൽത്തന്നെ ശരിയാക്കി നൽകുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആദ്യം പ്രാഥമിക നടപടികൾ തീരട്ടെ. എന്നിട്ട് ഓരോരുത്തർക്കും ആവശ്യമായ വിമാന ടിക്കറ്റ് ചർച്ച ചെയ്യാമെന്നാണ് അദ്ദേഹം അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments