Sunday, November 24, 2024
Homeകേരളംഎഐസിസി അംഗം സിമി റോസ്ബെൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എഐസിസി അംഗം സിമി റോസ്ബെൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം :- കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ കോൺ​​ഗ്രസിനെതിരേയും പ്രതിക്ഷ നേതാവിനെതിരേയും ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതവർ ചെയ്യരുതായിരുന്നു. അവരും കോൺഗ്രസിലുള്ള ഒരു സ്ത്രീയല്ലേ. ആ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

കെവി തോമസിനെ എംപി ആക്കിയപ്പോഴും ഹൈബി ഈഡനെ എംപി ആക്കിയപ്പോഴും അവരെ ആക്കണമായിരുന്നു. ടി ജെ വിനോദിനെ എംഎൽഎ ആക്കിയപ്പോൾ അവരെ ആക്കണമായിരുന്നു എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങളാണ് അവർ എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അന്നൊന്നും അന്ന് തീരുമാനിക്കുന്ന തരത്തിലുള്ള വ്യക്തിയായിരുന്നില്ല ഞാൻ. അവർ ഒരുപാട് സ്ഥാനത്തിരുന്ന് വ്യക്തിയാണ്.

ഒരു സ്ത്രീയും ഇതേവരെ പി.എസ്.സി മെമ്പർ ആയിട്ടില്ല.അത്രയും വലിയ സ്ഥാനമാണ് പാർട്ടി അവർക്ക് നൽകിയിരുന്നത്. അതുകഴിഞ്ഞ് തൃക്കാക്കര സീറ്റ് ആവശ്യപ്പെട്ടു. എന്നാൽ ഞാനല്ല തൃക്കാക്കര സീറ്റിലെ കാര്യങ്ങൾ തീരുമാനിച്ചത്. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇരുന്നാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അതിലൊന്നും തനിക്ക് ഒരു പങ്കില്ലെന്നും സതീശൻ വ്യക്തമാക്കി.

ഇപ്പോൾ സിനിമ രംഗത്ത് ഉയർന്നുവരുന്ന ആരോപണങ്ങൾ പോലെ ഒന്ന് കോൺഗ്രസിൽ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽജോൺ കഴിഞ്ഞ ദിവസം നടത്തിയത്. കോൺഗ്രസിൽ വി ഡി സതീശന്റെ നേതൃത്വത്തില്‍ പവർഗ്രൂപ്പുണ്ടെന്നും പദവികള്‍ അർഹരായിട്ടുള്ള വനിതകൾക്ക് നീതി ലഭിക്കുന്നില്ലെന്നും പ്രൈം ഡിബേറ്റിലും സിമി റോസ്ബെൽ തുറന്നടിച്ചു. ഹൈബി ഈഡൻ എംപിയും വിനോദ് എംഎൽഎയും ദീപ്തി മേരി വർഗീസും തന്നെ തടയാൻ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചതിന് കൈയും കണക്കുമില്ലെന്നും സിമി പറഞ്ഞു. പിഎസ് സി അംഗത്വം ലഭിച്ചതല്ലേ, ഇനി വീട്ടിലിരിക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. സൗഭാഗ്യങ്ങൾ വേണ്ടെന്നും വച്ചും ഏറെ ത്യാഗം സഹിച്ചുമാണ് ഈ പാർട്ടിയിൽ പ്രവർത്തിച്ചത്. അതിന് അദ്ദേഹത്തിന്റെ ആട്ടും തുപ്പും സഹിക്കാൻ മാത്രം അധപതിച്ചിട്ടില്ലെന്നും സിമി റോസ്ബെൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments