Sunday, November 24, 2024
Homeകേരളംഅട്ടപ്പാടി വനമേഖലയിൽ വളർച്ചയെത്തിയ 395 കഞ്ചാവ് ചെടികൾ എക്സൈസ് വെട്ടി നശിപ്പിച്ചു

അട്ടപ്പാടി വനമേഖലയിൽ വളർച്ചയെത്തിയ 395 കഞ്ചാവ് ചെടികൾ എക്സൈസ് വെട്ടി നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ  നടത്തിയ റെയ്‌ഡിൽ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.

അട്ടപ്പാടി ട്രൈബൽ താലൂക്കിൽ എടവാനി ഊരിൽ നിന്നും ഉദ്ദേശം മൂന്നര കിലോമീറ്റർ വടക്കു മാറി അരലിക്കോണം – കിണ്ണക്കര മലയിടുക്കിൽ നിന്നാണ് 123 തടങ്ങളിലായി കൃഷി ചെയ്തിരുന്ന പല വലിപ്പത്തിലുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.

അതിനിടെ തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്.

കര്‍ണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments