Sunday, November 24, 2024
Homeകേരളംഅതിജീവനത്തിലേക്ക് ; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു.

അതിജീവനത്തിലേക്ക് ; വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു.

കൽപറ്റ: ഉരുൾ പൊട്ടൽ ദുരന്തം, കാലവർഷം എന്നിവമൂലം അടച്ചിട്ട വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മാനന്തവാടി പഴശ്ശി പാർക്ക്, അമ്പലവയൽ എടക്കൽ ഗുഹ, പഞ്ചാരക്കൊല്ലി പ്രിയദർശിനി ടീ എൻവിറോൺസ് എന്നിവ വൈകീട്ട് 6.30 വരെ പ്രവർത്തിക്കും.

സുൽത്താൻ ബത്തേരി ടൗൺ സ്ക്വയർ, അമ്പലവയൽ വയനാട് ഹെറിറ്റേജ് മ്യൂസിയം, വൈത്തിരി പൂ​ക്കോട് തടാകം, കാവുംമന്ദം കർളാട് തടാകം, പുൽപള്ളി പഴശ്ശി മ്യൂസിയം, കാരാപ്പുഴ ഡാം എന്നിവയും വൈകീട്ട് 6.30 വരെ പ്രവർത്തിക്കും.

പൂക്കോട് ‘എൻ ഊര്’ കേന്ദ്രം വയനാട്ടിൽ ഓറഞ്ച്, റെഡ് അലർട്ട് ഇല്ലാത്ത ദിവസങ്ങളിൽ മുൻകാല സമയക്രമം പാലിച്ചും പ്രവർത്തിക്കും.നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന് പിന്നാലെ ജനങ്ങളുടെ ഉപജീവനമാർഗം വഴിമുട്ടിയത് റിപ്പോർട്ടർ വാർത്തയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments