Wednesday, October 30, 2024
Homeസിനിമമാർക്കോ ചിത്രീകരണം പൂർത്തിയായി.

മാർക്കോ ചിത്രീകരണം പൂർത്തിയായി.

ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു
മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്‌ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം.
ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്.
എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്.

വലിയ മുതൽ ഉയർന്ന സാങ്കേതികമികവോടെ
അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഇൻഡ്യയിലെ ഇതര ഭാഷകളിലും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.
ചിത്രം ആരംഭിക്കുന്ന സമയത്തു തന്നെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് വിറ്റുപോയതും ഇവിടെ ശ്രദ്ധേയമാണ്.
ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിങ്, യുക്തി തരേജ , ദിനേശ് പ്രഭാകർ മാത്യുവർഗീസ്, അജിത് കോശി,അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – രവി ബസൂർ ഛായാഗ്രഹണം – ചന്ദുസെൽവരാജ്,
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറയ്കർ – സ്യമന്തക് പ്രദീപ്
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments