Monday, November 25, 2024
Homeകേരളംലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത്...

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ MSC യുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്. 13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും ഉണ്ട്. വൈകിട്ട് അഞ്ചോടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതര്‍ അറിയിച്ചു.

ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതാണ് MSC ഡെയ്‌ല. കപ്പലില്‍ നിന്ന് 1500 ഓളം കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കും. ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. MSC യുടെ ഫീഡര്‍ കപ്പലായ MSC അഡു 5 ചരക്കിറക്കാന്‍ മറ്റന്നാള്‍ വിഴിഞ്ഞത്ത് എത്തും. വിഴിഞ്ഞം വികസനത്തിന്റെ ഭാഗമായി വിസിലും നബാര്‍ഡും തമ്മില്‍ 2100 കോടിയുടെ കരാറില്‍ ഒപ്പുവെച്ചു.

15 വര്‍ഷത്തേക്കാണ് കരാര്‍. എട്ടര ശതമാനം പലിശ തിരക്കിലാണ് തുക അനുവദിച്ചത്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട റെയില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments