Friday, September 20, 2024
Homeകേരളം​വഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെയ്തു

​വഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ആ​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെയ്തു

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ല്​ സം​ഘ്​​പ​രി​വാ​ർ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ ​ ആ​ന്‍റോ ആ​ന്‍റ​ണി എം.​പി.‘വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ആ​ശ​ങ്ക​ക​ളും’ വി​ഷ​യ​ത്തി​ൽ ജി​ല്ല മ​ഹ​ല്ല്​ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഘ​പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി അ​വ​ർ ഓ​രോ​ന്നാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ്.ഇ​ന്ത്യ​യി​ലെ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ര​ണ്ടാം കി​ട പൗ​ര​ൻ​മാ​രാ​യി അ​വ​ർ കാ​ണു​ന്നു.രാ​ജ്യ​ത്ത് 14 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന മു​സ്​​ലിം സ​മൂ​ഹ​ത്തി​ൽ നി​ന്ന്​ ഒ​രു മ​ന്ത്രി ഇ​ല്ലാ​ത്ത നാ​ടാ​ണ് ഇ​തെ​ന്നും എം.​പി. പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ടൗ​ൺ മു​സ്​​ലിം ജ​മാ​അ​ത്ത്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ മു​ന്‍ ജി​ല്ല ജ​ഡ്ജി ഡി.​എം.​സി.​സി ചെ​യ​ർ​മാ​ൻ ഇ.​എം. മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ സ​ക്കി​ര്‍ ഹു​സൈ​ന്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.കേ​ന്ദ്ര വ​ഖ​ഫ് കൗ​ണ്‍സി​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി.​എം. ജ​മാ​ല്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു

വ​ഖ​ഫി​ലെ ഇ​സ്‌​ലാ​മി​ക വീ​ക്ഷ​ണം എ​ന്ന വി​ഷ​യം സം​ബ​ന്ധി​ച്ച് മു​സ്‌​ലിം പേ​ര്‍സ​ണ​ല്‍ ലോ ​ബോ​ര്‍ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ഓ​ച്ചി​റ അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍ മൗ​ല​വി അ​ല്‍ ഖാ​സി​മി പ്ര​ഭാ​ഷ​ണം ന​ട​ത്തി.പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ജു​മ മ​സ്ജി​ദ് ചീ​ഫ് ഇ​മാം അ​ബ്ദു​ല്‍ ശു​ക്കൂ​ര്‍ മൗ​ല​വി അ​ല്‍ ഖാ​സി​മി ആമു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി

പ​ത്ത​നം​തി​ട്ട ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് ഹാ​ജി എ​ച്ച്.​ഷാ​ജ​ഹാ​ന്‍ സ്വാ​ഗ​ത​വും ഡി. ​എം.​സി .സി ​ട്ര​ഷ​റ​ര്‍ കാ​സിം കോ​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.അരുവാപ്പുലം ബദരിയ ജ​മാ​അ​ത്ത് സെക്രട്ടറി സജീവ്‌ കല്ലേലി സന്നിഹിതനായിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments