Monday, October 28, 2024
Homeകേരളംകേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി

മാധ്യമ പ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്.തൃശൂർ രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിലുണ്ട്.സിറ്റി പോലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗെസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

സംഭവത്തിൽ‌ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്രം നിർദേശം നൽകി. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച സാഹചര്യത്തിലാണിത് എന്ന് അറിയുന്നു . സിനിമ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായത്. തൃശൂർ രാമനിലയത്തിനു മുന്നിലായിരുന്നു സംഭവം. തന്റെ വഴി തന്റെ അവകാശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രോഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments