സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില ഉയരത്തിൽ തന്നെ തുടരുകയാണ്. മൂന്ന് ദിവസമായി വിലയിൽ വർധനവ് ഉണ്ടായിട്ടില്ല.നിലവിൽ വിപണിയിൽ പവന് 53,560 രൂപയും, ഗ്രാമിന് 6,695 രൂപയുമാണ് സ്വർണ്ണവില.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്.
എന്നാൽ പിന്നീട് 50,000 രൂപയിലേക്ക് സ്വർണ്ണവില ഇടിച്ചിറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്.കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ജൂലൈ 17 നായിരുന്നു ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വർണ്ണവില എത്തിയത്. 55,000 രൂപ. സ്വർണ്ണവിലയിൽ റെക്കോർഡ് തീർത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.