ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകൾ സൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.