Monday, November 25, 2024
Homeകേരളംവീണ്ടുമൊരു ചിങ്ങ പുലരി: മലയാളി മനസ്സിന്റെ സഹയാത്രികർക്കു സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും മലയാള പുതുവർഷാശംസകൾ

വീണ്ടുമൊരു ചിങ്ങ പുലരി: മലയാളി മനസ്സിന്റെ സഹയാത്രികർക്കു സമൃദ്ധിയുടെയും, സന്തോഷത്തിന്റെയും മലയാള പുതുവർഷാശംസകൾ

കേരളം :- പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്.

കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ഇന്ന്. ഓരോ കർഷകനും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്നിൻ പുലരി.കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്.

1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. പുതിയ നൂറ്റാണ്ട് പിറന്നു എന്ന് പലരും ആശംസിക്കുന്നുണ്ട്. എന്നാൽ ഇത് ശരിയല്ല. 100 കൊല്ലം പൂർത്തിയാകുമ്പോഴാണല്ലോ ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നത്. പൊതുവിൽ നാം ആചരിച്ചു വരുന്ന വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാം തീയതിയാണ്. അതായത് ഇത് കൊല്ലവർഷം പ്രകാരമുള്ള പുതുവർഷമാണ്.

ഇന്ന് 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് പ്രവേശിച്ചു.അതായത് കൊല്ലവർഷം 12 ആം നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ആദ്യ ദിവസം. 2024 ഓഗസ്റ്റ് 17 മുതൽ 2025 ഓഗസ്റ്റ് 16 വരെയാണിത്.എഡി 824- 825 കാലത്താണ് കൊല്ലവർഷം ആരംഭിക്കുന്നത്. കൊല്ലവർഷം നിലവിൽ വന്നതുമായി ബന്ധപ്പെട്ട് പല കഥകളും ഉണ്ട്. വേണാട് രാജാവായിരുന്നു ഉദയ മാർത്താണ്ഡവർമ്മ ആരംഭിച്ചതാണ് ഈ കാലഗണന ക്രമം എന്നും, കൊല്ലം നഗരം സ്ഥാപിതമായതിന്റെ ഓർമ്മയ്ക്ക് ആരംഭിച്ചതാണ് കൊല്ലവർഷം എന്നും പറയപ്പെടുന്നു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതലാണ് കൊല്ലവർഷം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ മലബാറിൽ കന്നി ഒന്നിനും ദക്ഷിണ കേരളത്തിൽ ചിങ്ങം ഒന്നിനുമാണ് കൊല്ലവർഷം ആരംഭിച്ചിരുന്നത്.

തിരുവിതാംകൂറിലെ സർക്കാർ രേഖകളിലും വരെ 1834 വരെ കൊല്ലവർഷമാണ് ഉപയോഗിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണം ആരംഭിച്ചത് മുതലാണ് ഇംഗ്ലീഷ് വർഷത്തിലേക്ക് മാറിയത്. ചിങ്ങത്തിൽ തുടങ്ങി കർക്കിടകത്തിൽ അവസാനിക്കുന്ന 12 മാസങ്ങളാണ് ഒരു കൊല്ലവർഷം. ചിങ്ങം, കന്നി തുലാം, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം എന്നിവയാണ് 12 മാസങ്ങൾ. മലയാള മാസത്തിലെ അവസാന മാസമായ കർക്കടകം അവസാനിക്കുന്നതോടെ പുതിയ കൊല്ലവർഷം പിറക്കുന്നു.

28 മുതൽ 32 വരെ ദിവസങ്ങൾ വരെയുള്ള പന്ത്രണ്ട്‌ മാസങ്ങളായാണ്‌ കൊല്ലവർഷത്തെ തരംതിരിച്ചിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ. ഇവ സൗരരാശികളുടെ നാമങ്ങളാണ്. സൂര്യൻ ഓരോ മാസത്തിലും അതത്‌ രാശിയിൽ പ്രവേശിച്ച്‌ സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൊതുവേ ഇന്ന് കേരളത്തിൽ ഗ്രിഗോറിയൻ കാലഗണനാരീതി ആണ്‌ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു നാളുകൾ നിശ്ചയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments