ഒരു ഹിമബിന്ദുവിൽ ഈ ലോക
ജീവിതം കണ്ടു ഞാൻ.
നീഹാര ശീതളിമ തഴുകുന്ന യാമത്തിൽ
ഞാൻ കണ്ട സ്വപ്നങ്ങൾ എത്ര രമ്യം.
നിൻ ലോലമാം മൃദുസ്പർശമേറ്റ്
ജീവകണങ്ങ ആനന്ദ നൃത്തം ചവിട്ടി.
പുഞ്ചിരി തൂകുന്നീ സൂനങ്ങൾ നിത്യ മീ –
തിൽ മൃദുസ്പർശ തലോടലാലേ..
മന്ദമാരുതനെ തോളിലേറ്റി
അരുണോദയത്തിൻ അകമ്പടിയായി
നീ പടി –
കടന്നെത്തുന്ന പുണ്യ വേളയിൽ,
പാത വരമ്പിലെ പുൽനാമ്പിലെല്ലാം
നിൻ ശുഭ്രമാം ലോല സ്പർശമേറ്റ
മഴവില്ലിൻ സുന്ദര രൂപവും കണ്ടു
ഞാൻ.
യാത്ര പറഞ്ഞു നീ പോയീടിലും നാളെ
പ്രഭാതം പുനർജനിക്കുമ്പോൾ നിൻ
സുന്ദര രൂപം കാണാൻ കൊതിപ്പു
ഞാൻ.
ആനന്ദദായകമല്ലോ,
ആത്മഹർഷമല്ലോ?
ഏകുന്നിതേവരിലും എന്നു നീ
അറിയുന്നോ നീഹാരികേ എന്നു നീ
അറിയുന്നോ നീഹാരികേ….