കോന്നി : ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി.
നിറപുത്തരിയ്ക്ക് ഉള്ള നെൽക്കതിരുകൾ തിരു സന്നിധിയിൽ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടുത്തെ വയലുകളിൽ നിറ പുത്തരിയ്ക്കു വേണ്ടിയാണ് നാഗ രാജന്റെ നേതൃത്വത്തില്‍ നെൽക്കൃഷി ചെയ്യുന്നത്.
അച്ചൻ കോവിൽകറുപ്പ സ്വാമി കോവിൽ മുൻ കറുപ്പൻ സി. പ്രദീപ്, രാജ പാളയം കൃഷിക്കാരായ കണ്ണൻ, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ എന്നിവർ അകമ്പടി സേവിച്ചു. കല്ലേലി കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി.