ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി_
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. ഓഗസ്റ്റ്14 ന് ചൈനയിലെ ഷെന്‍ഷെനിലുള്ള ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷിക 828 ഫാന്‍ ഫെസ്റ്റിവലില്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ചാര്‍ജിങ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് റിയല്‍മി പ്രഖ്യാപിച്ചു.
സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ്ങിനും മറ്റ് നൂതന സാങ്കേതികവിദ്യകള്‍ക്കും ഇത്പുതിയ മാനദണ്ഡം കൊണ്ടു വരുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ നേട്ടത്തിന് കരുത്തേകുന്ന നാല് നവീകരണങ്ങളും ഇതോടൊപ്പം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ചാര്‍ജിംഗ് പവര്‍, ബാറ്ററി സാങ്കേതികവിദ്യ, കണ്‍വെര്‍ട്ടര്‍ വലുപ്പം, പവര്‍ റിഡക്ഷന്‍ ഡിസൈന്‍എന്നിവയില്‍ ആഗോള തലത്തില്‍ മുന്നേറാന്‍ ഇത് സഹാ യിക്കും. റിയല്‍മിയുടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതായിരിക്കും പരിപാടിയെന്നും റിയല്‍മി അറിയിച്ചു.
റിയല്‍മി GT5ല്‍കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 240വർക്ക് ഫാസ്റ്റ്ചാര്‍ജിംഗിന്റെ പിന്‍ഗാമിയായിട്ടായിരിക്കും പുതിയ ഫാസ്റ്റ് ചാര്‍ജിങ്സാങ്കേതികവിദ്യ അവതരിപ്പിക്കുക. 300W ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യയായിരിക്കും. ഓഗസ്റ്റ്14ന് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാങ്കേതികവിദ്യയെ കുറിച്ച് കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ നൂറ് ശതമാനവും ഫോണ്‍ ചാര്‍ജ്ചെയ്യാന്‍ കഴിയുന്നതായിരിക്കും പുതിയ സാങ്കേതികവിദ്യ എന്നാണ് സൂചന.