Monday, December 30, 2024
Homeകേരളംവയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി...

വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകി

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ വലയുന്ന വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ വൻ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എംഎ യൂസഫലി കൈമാറി. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് സഹായം നൽകിയത്.

തിങ്കളാഴ്ച രാത്രി എട്ടരവരെയുള്ള കണക്കുപ്രകാരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16.71 കോടി രൂപ സംഭാവന ലഭിച്ചു. തിങ്കളാഴ്ച മാത്രം 2.6 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സുമനസ്സുകൾ നൽകിയത്. ചലച്ചിത്ര താരം ജയറാം, കോഴിക്കോട് കോർപറേഷൻ, തൃശൂർ മേയർ, കവി ശ്രീകുമാരൻ തമ്പി തുടങ്ങിയവരും ഇന്ന് സംഭാവന നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments