Friday, November 22, 2024
Homeനാട്ടുവാർത്ത1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ...

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം; ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം

കോന്നി :അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു.

നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂർവ്വ പൂജകൾക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിച്ചു.

1001 കരിക്ക് ഉടച്ച് നാടിന്റെ നന്മയ്ക്ക് വേണ്ടി ഊരാളി വിളിച്ചു ചൊല്ലി. പുണ്യ നദിയായ അച്ചന്‍കോവിലിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവിൽ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടന്നു . കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ക്രമീകരണത്തിന് നേതൃത്വം നൽകി. കാവ് മുഖ്യ ഊരാളി ഭാസ്കരൻ കരിക്ക് ഉടച്ച് ദേശം വിളിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments