Friday, January 10, 2025
Homeഅമേരിക്കതിങ്കളാഴ്ച മുതൽ മഴക്കും മിന്നൽ വെള്ളപ്പൊക്കത്തിനും സാധ്യത; അന്തരീക്ഷം മേഘാവൃതമാകും, ജാഗ്രതാ നിർദേശം.

തിങ്കളാഴ്ച മുതൽ മഴക്കും മിന്നൽ വെള്ളപ്പൊക്കത്തിനും സാധ്യത; അന്തരീക്ഷം മേഘാവൃതമാകും, ജാഗ്രതാ നിർദേശം.

ഒമാൻ; തിങ്കളാഴ്ച മുതൽ ഒമാനിൽ കനത്ത മഴക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (സവിൽ ഏവിയേഷൻ അതോറിറ്റി) മുന്നറിയിപ്പ്.

ആഗസ്ത് ഏഴ് വരെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ മഴ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം, ന്യൂനമർദ്ദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി മഴ തുടരുകയാണ്. തലസ്ഥാനം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പകലിൽ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നുവെങ്കിലും മഴ കനിഞ്ഞില്ല.

താപനില നേരിയ തോതിൽ താഴുകയും ചെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.
നിസ്‌വ, സലാല ജബൽ അഖ്ദർ, അവാബി, വാദി നുഅ്മാൻ, യങ്കൽ, മുദൈബി, സീബ്, താഖ, മിർബാത്ത്, ബഹ്‌ല, ഇബ്രി, എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ബുധനാഴ്ച രാവിലെയോടെ തന്നെ വിവിധ ഇടങ്ങളിൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ കരുത്താർജിച്ചത്.

വരും ദിവസങ്ങളിൽ തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, ദാഹിറ ഗവർണറേറ്റുകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്യും. മറ്റു ഗവർണറേറ്റുകളിൽ ഭാഗിക മേഘാവൃതമായിരിക്കും. കടൽ പ്രബക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments