Tuesday, January 7, 2025
Homeഅമേരിക്കവയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി

വയനാട്ടിൽ സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷൻ മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി

-പി പി ചെറിയാൻ

ഡാലസ് വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങൾക്കും ദുരിതത്തിലായവർക്കും പ്രാർത്ഥനയും സഹായഹസ്തവുമായി അമേരിക്കൻ ക്രിസ്ത്യൻ ചാരിറ്റബിൾ മിഷനും ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റും..

ജീവിക്കാനായി വർഷങ്ങൾക്ക് മുൻപ് സമീപ ജില്ലകളിൽ നിന്നും കുടിയേറിപ്പാർത്തവർക്കും തുഛമായ വേതനത്തിന് തേയില തോട്ടങ്ങളിലെ തോട്ടങ്ങളിലെ തൊഴിൽ തേടി എത്തിയവരുമാണ് ഉരുൾപൊട്ടലിൽ സർവ്വതും നശിച്ച കുടുംബങ്ങൾ. വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്കൂളുകൾക്കും 3 കോളേജുകൾക്കും കഴിഞ്ഞ 28 വർഷമായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സ്കോളർഷിപ്പ് നൽകി വരികയാണ്. ഈ വർഷവും വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്കും മറ്റ് അർഹതപ്പെട്ടവർക്കും ധനസഹായം നൽകുമെന്ന് ഡാളസ്സിൽ നിന്നും മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി അറിയിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments