വയനാട്ടിൽ മരണം 316: 298 പേരെ കാണ്മാനില്ല
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി ഉയര്‍ന്നു . ദുരന്തം നാശം വിതച്ച സ്ഥലങ്ങളിലെ 298 പേരെ ഇത് വരെ കണ്ടുകിട്ടിയില്ല . ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങളാണ് കണ്ടെടുത്തത് . ചാലിയാറില്‍ ഇന്ന് പരിശോധന തുടരും . സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി . ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുന്നു .സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത് . ക്യാംപുകളിൽ 2328 പേരുണ്ട്.വയനാട്ടിലേക്ക് നാടിന്‍റെ നാനാ ഭാഗത്ത് നിന്നും കാരുണ്യ പ്രവാഹം ഒഴുകി എത്തുന്നു . കൂടുതലും ഭക്ഷണവും വസ്ത്രവും ആണ് . വിവിധ വ്യവസായ ഗ്രൂപ്പുകള്‍ ,വ്യക്തികള്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി . ദുരിതാശ്വാസ നിധിയില്‍ നിന്നും ആണ് നഷ്ടപരിഹാരം ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് .
വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ അടിയന്തര സേവന നമ്പറുകൾ ഏകീകരിച്ചു. എകീകൃതമായ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.അടിയന്തര സേവനങ്ങൾക്ക് ബന്ധപെടുക : 8589001117
Any migrant laborer missing in Wayanad Mundakai landslide, please contact this number immediately.
District Labor Officer
-9446440220 (whatsapp)
-85476 55276 (कॉल)
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അന്യസംസ്ഥാന തൊഴിലാളികൾ ആരെങ്കിലും കാണാതായവർ ഉണ്ടെങ്കിൽ ഈ നമ്പറിൽ ഉടനെ ബന്ധപ്പെടേണ്ടതാണ്.
ജില്ലാ ലേബർ ഓഫീസർ
-9446440220 ( Whatsapp )
-85476 55276 ( Call)
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും(02-08-2024) അവധി*
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് രണ്ട്) അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.