തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡില്‍ 14 താല്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ശുപാർശ തള്ളി സിപിഐഎം-സിപിഐ നേതാക്കളുടെ ബന്ധുക്കളും പ്രവര്‍ത്തകരുമായ 14 പേരെയാണ് സ്ഥിരപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ചെയര്മാന് കത്ത് നല്‍കിയത്.
ഒരു വര്‍ഷം മുമ്പാണ് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ പാം ഇന്ത്യാ ലിമിറ്റഡിലെ നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടത്. എന്നാല്‍ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാനിരിക്കേ ഓയില്‍ പാം ചെയര്മാന് താല്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തുടങ്ങി. സിപിഐഎം- സിപിഐ നേതാക്കളുടെ ബന്ധുക്കളും പാര്ട്ടിപ്രവര്ത്തകരുമായിരുന്നു ഈ 14 പേരും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായതിനാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ രണ്ട് ബിജെപി അംഗങ്ങളുമുണ്ട്.
സിപിഐഎം- സിപിഐ നേതാക്കള്‍ക്ക് വേണ്ടി ബിജെപി ബോര്‍ഡംഗങ്ങള്‍ കൂടി കൈ കോര്‍ത്തതോടെ കാര്യങ്ങള്‍ എളുപ്പമായി. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലികക്കാരായ 14 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഓയില്‍പാം ചെയര്മാന് സര്‍ക്കാരിന് കത്തയച്ചു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന വിവിധ കോടതികളുടെ ഉത്തരവുകള്‍ പരമാര്‍ശിച്ചുകൊണ്ടാണ് ചെയര്‍മാന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയത്.