Monday, November 25, 2024
Homeഇന്ത്യനീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിനു ഒന്നാംസ്ഥാനം

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളത്തിനു ഒന്നാംസ്ഥാനം

ന്യൂഡൽഹി –നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം 79 പോയിന്റോടെയാണ് ഒന്നാമതെത്തി. ബീഹാറാണ് ഏറ്റവും പിന്നിൽ.79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാമതുണ്ട്.ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗ ണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.2020-21 ൽ ഒന്നാമതെത്തിയ കേരളം ഇത്തവണ 4 പോയിന്റ് ഉയർത്തിയാണ് നേട്ടം കൈവരിച്ചത്.

ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ. 78 പോയിന്റോടെ തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിൽ. 77 പോയിന്റാണ് ഗോവക്ക്. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്.

‘സുസ്ഥിര വികസന ലക്ഷ്യത്തിൻറെ കീഴിൽ നിശ്ചയിച്ച 16 ലക്ഷ്യങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ​സർക്കാറിന്റെ നടപടികളുടെ ഫലമായി രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് നിതി ആയോഗ് സി.ഇ.ഒ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments