Sunday, November 24, 2024
Homeഅമേരിക്കആപ്പിൾ എയര്‍പോഡുകളില്‍ ഇനി ക്യാമറയും.

ആപ്പിൾ എയര്‍പോഡുകളില്‍ ഇനി ക്യാമറയും.

ജനപ്രിയമായതും വളരെ വിലയേറിയതുമായ വയര്‍ലെസ് ഹെഡ്‌ഫോണുകളാണ് ആപ്പിള്‍ എയര്‍പോഡുകള്‍. അതിനൂതനമായ നോയ്‌സ് കാന്‍സലേഷനും സ്‌പേഷ്യല്‍ ഓഡിയോ സംവിധാനവും മികച്ച ശബ്ദാനുഭവവും എയര്‍പോഡുകളെ വേറിട്ടതാക്കുന്നു. ഇപ്പോഴിതാ ആപ്പിള്‍ എയര്‍പോഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നരവര്‍ഷത്തിനുള്ളില്‍, മിക്കവാറും 2026-ല്‍ തന്നെ ഈ എയര്‍പോഡുകളുടെ ഉല്പാദനം ആരംഭിക്കുമെന്നും കുവോ പറയുന്നു.

ഇന്‍ഫ്രാറെഡ് ക്യാമറയാണ് എയര്‍പോഡുകളിലുണ്ടാവുക. ഐഫോണിലും ഐപാഡിലും ഫേസ് ഐഡിക്ക് വേണ്ടി നല്‍കിയിരിക്കുന്നതിന് സമാനമായ ക്യാമറയാണിത്.

സ്‌പേഷ്യല്‍ ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ക്യാമറകള്‍ എയര്‍പോഡുകളില്‍ സ്ഥാപിക്കുന്നത്. ഒപ്പം ആപ്പിളിന്റെ സ്‌പേഷ്യല്‍ കംപ്യൂട്ടിങ് സാങ്കേതിക വിദ്യകള്‍ക്കും ഉപകരിക്കും. വിഷന്‍ പ്രോ ഹെഡ്‌സെറ്റുകള്‍ക്ക് സമാനമായി അന്തരീക്ഷത്തില്‍ കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളിലൂടെ എയര്‍പോഡുകള്‍ നിയന്ത്രിക്കാന്‍ ഈ ക്യാമറകളുടെ സഹായത്തോടെ സാധിക്കും. ഫോക്‌സ്‌കോമിനായിരിക്കും ആയിരിക്കും പുതിയ ഐആര്‍ക്യാമറ എയര്‍പോഡുകളുടെ നിര്‍മാണ ചുമതലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇൻഫ്രാറെഡ്‌ സംവിധാനമുള്ള എയര്‍പോഡുകളെ കുടാതെ, സ്മാര്‍ട്ട് ഗ്ലാസുകള്‍, സ്മാര്‍ട് റിങ്ങുകള്‍, ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പുകള്‍ എന്നിവയും ആപ്പിളിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments