Thursday, December 26, 2024
Homeകേരളംറബ്ബർ വില :- വർധിക്കുന്നുവെങ്കിലും കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല

റബ്ബർ വില :- വർധിക്കുന്നുവെങ്കിലും കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല

പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി. പക്ഷെ പഴയ പ്രതാപത്തിലേക്ക് റബ്ബർ എത്തിയിട്ടും ഷീറ്റ് വിറ്റ് കാശാക്കാൻ പറ്റുന്നില്ല കർഷകർക്ക്. വില കൂടിയതിന് ശേഷം വിപണിയിലേക്കെത്തിക്കാനുള്ള ചരക്ക് കർഷകരുടെ കൈയ്യിൽ ഇല്ല. മഴയാണ് പ്രശ്നം. മെയ് ജൂൺ മാസങ്ങളിലെ ഷീറ്റുകൾ മുഴുവൻ വിറ്റു. 30 ശതമാനം കർഷക‍ർ മാത്രമാണ് മഴക്കാലത്ത് ടാപ്പിങ്ങ് നടത്താനുള്ള പ്ലാസ്റ്റിക്ക് ഇടൽ പ്രക്രിയ പൂർത്തിയാക്കിയത്.

കാലവസ്ഥ അനുകൂലമായ ശേഷവും ഇതേ വില നിലനിന്നാൽ മാത്രമെ കർഷക‍ർക്ക് ഗുണചെയ്യുകയുള്ളു. ഇതിനിടയിൽ ടയർ കമ്പനികളെ സഹായിക്കാനാണ് ഇപ്പോൾ വില വർധിപ്പിച്ചതെന്നും ആരോപണമുണ്ട്. കപ്പൽ- കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെ ഇറക്കുമതി ഇല്ലാത്തതും ഇപ്പോഴത്തെ ആഭ്യന്തര വിപണയിലെ വില വർധനവിന് കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments