Saturday, June 21, 2025
Homeകായികംമെസ്സിയും സുവാരസുമില്ലാതെ ഇന്റര്‍മയാമി കുതിപ്പ്; മെസ്സിയുടെ കരിയര്‍ അവസാനം മയാമിയില്‍ തന്നെ.

മെസ്സിയും സുവാരസുമില്ലാതെ ഇന്റര്‍മയാമി കുതിപ്പ്; മെസ്സിയുടെ കരിയര്‍ അവസാനം മയാമിയില്‍ തന്നെ.

മയാമി: ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും തങ്ങളുടെ ഇന്റര്‍നാഷണല്‍ ബ്രേക്കിനായി കോപ്പാ അമേരിക്ക ടൂര്‍ണ്ണമെന്റിനൊപ്പമാണ്. ബാഴ്‌സയിലെ സൂപ്പര്‍ ജോഡികളില്ലാതെ ഇന്റര്‍മയാമി ക്ലബ്ബ് ഇപ്പോള്‍ സൂപ്പര്‍ ഫോമിലാണ്. മെസ്സിയും സുവാരസുമില്ലാതെ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളാണ് ഇന്റര്‍മയാമി ജയിച്ചിരിക്കുന്നത്.

കോപ്പയില്‍ മെസ്സി ഗോള്‍ സ്‌കോര്‍ ചെയ്തിലെങ്കിലും താരം മികച്ച ഫോമിലാണ്. എന്നാല്‍ ഉറുഗ്വെ താരമായ ലൂയിസ് സുവാരസിന് ഇതുവരെ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എസ്സിലെ 10 ഓളം താരങ്ങള്‍ ഇപ്പോള്‍ കോപ്പാ അമേരിക്കയുടെ ഭാഗമാണ്. ബാഴ്‌സയിലെ സൂപ്പര്‍ താരങ്ങളായ ജോര്‍ഡി ആല്‍ബാ, സെര്‍ജിയോ ബുസ്‌കറ്റ്‌സ് എന്നിവരും നിലവില്‍ ഇന്റര്‍മയാമിയ്ക്കായി കളിക്കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ മെസ്സിയില്ലാതെ ഇറങ്ങുന്ന ഇന്റര്‍മയാമിയുടെ ഫോം പരിതാപകരമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ടീമിന്റെ നില മെച്ചപ്പെട്ടെന്ന് സൂപ്പര്‍ താരം ജോര്‍ഡി ആല്‍ബ പറയുന്നു. മെസ്സിയും സുവരാസും തങ്ങളുടെ കരിയറിന്റെ അവസാനം വരെ ഇന്റര്‍മയാമിയില്‍ തുടരുമെന്ന് ആല്‍ബ പറയുന്നു. അടുത്തിടെ മെസ്സിയും ഇതില്‍ സ്ഥിരീകരണം നടത്തിയിരുന്നു. തന്റെ കരിയറിന്റെ അവസാനം ഇന്റര്‍മയാമിയില്‍ തന്നെ ആയിരിക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ