Monday, November 25, 2024
Homeകേരളംപത്തനംതിട്ട ജില്ല :ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )

പത്തനംതിട്ട ജില്ല :ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )

ലേലം

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗമോ, നിരതദ്രവ്യം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കാം.

ഇ- മെയില്‍ -sppta.pol@kerala.gov.in
ഫോണ്‍ – 0468-2222630

മസ്റ്ററിംഗ് നടത്തണം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുമ്പ് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗിനുളള അംഗീകൃത സര്‍വീസ് ചാര്‍ജ് ഗുണഭോക്താക്കള്‍ നല്‍കണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍ എന്നിങ്ങനെ അക്ഷയകേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയകേന്ദ്രങ്ങളില്‍ അറിയിച്ചാല്‍ അക്ഷയകേന്ദ്ര പ്രതിനിധി വീട്ടില്‍ എത്തി മസ്റ്ററിംഗ് നടത്തും. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍ , 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍, സ്ഥിരമായി രോഗശയ്യയിലുളളവര്‍ എന്നിവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആറിന്

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ജൂലൈ ആറിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോന്നി താലൂക്ക് വികസന സമിതി യോഗം ആറിന്

കോന്നി താലൂക്ക് വികസനസമിതി യോഗം ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

മെഴുവേലി വനിത ഐ ടി ഐ യില്‍ എന്‍ സി വി റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും ഏതെങ്കിലും ഗവ: ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുമായി അപേക്ഷകര്‍ അടുത്തുളള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ എത്തി വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച്.ഫോണ്‍ : 9995686848, 8075525879, 9496366325.

തീയതി നീട്ടി

2024 വര്‍ഷത്തെ ഐടിഐ പ്രവേശനത്തിനുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ജൂലൈ പത്തിനകം തൊട്ടടുത്ത സര്‍ക്കാര്‍ ഐടിഐ യില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് റാന്നി ഗവ.ഐടിഐ പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ യങ് പ്രൊഫഷണല്‍ നിയമനം
റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ (ഐഎല്‍ഡിഎം)യങ് പ്രൊഫഷണലുകളെ നിയമിക്കും. ഐഎല്‍ഡിഎം ലെ എംബിഎ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. പ്രതിമാസ വേതനം 30,000 രൂപ. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്സ് പൂര്‍ത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നല്‍കേണ്ട അവസാന തിയതി ജൂലൈ 6.
ഫോണ്‍: 8547670005.

കുടുംബശ്രീയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതി മാതൃകാപരം :  ജില്ലാ കളക്ടര്‍

കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ വാര്‍ഡ്തലത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുന്നത്. ശയ്യാവലംബരായവരെ ശ്രുശൂഷിക്കുന്നവര്‍ അവരുടെ സാഹചര്യം മനസിലാക്കി അനുകമ്പയോടെ പെരുമാറണമെന്നും ആവശ്യമായ പരിശീലനം നേടണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തു ആദ്യമായാണ് കുടുംബശ്രീ വാര്‍ഡുതല ഏഡിഎസ് പാലിയേറ്റിവ് കെയര്‍ ആരംഭിക്കുന്നത്. വീല്‍ ചെയര്‍, വോക്കര്‍, എയര്‍, വാട്ടര്‍ ബെഡുകള്‍ തുടങ്ങി കിടപ്പ് രോഗികള്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍, വീടുകളില്‍ എത്തി പരിചരണം, നിര്‍ധന രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വീസ്, എഡിഎസ്  ചികിത്സ സഹായ നിധിയായ കരുതലിന്റെ കരങ്ങളില്‍ നിന്നും അടിയന്തിര ചികിത്സ സഹായം എന്നിവയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന സേവനങ്ങള്‍.

വാര്‍ഡ് മെമ്പര്‍ എം.കെ. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത് വോളന്റിയര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പഞ്ചയാത്ത് അംഗങ്ങളായ നിഖില്‍ ചെറിയാന്‍, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, ഏഡിഎംസി ബിന്ദു രേഖ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, സിഡിഎസ് അംഗങ്ങളായ അനില്‍, ഏഡിഎസ് പ്രസിഡന്റ് ത്രേസ്സ്യാമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

2023ലെ സംസ്ഥാന മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സംപ്രേഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റര്‍, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ് അവാര്‍ഡ് നല്‍കുന്നത്.

വികസനോന്‍മുഖ റിപ്പോര്‍ട്ടിങ്, ജനറല്‍ റിപ്പോര്‍ട്ടിങ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. വാര്‍ത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്‌ക്കേണ്ടതാണ്.

ടിവി വാര്‍ത്താ റിപ്പോര്‍ട്ടില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എന്‍ട്രികള്‍ ജൂലൈ 17 നകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ ലഭിക്കും.

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു

ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്വിഇപി ) പദ്ധതിയിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു.

കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയല്‍ക്കൂട്ട അംഗത്വം തെളിയ്ക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 0468 2221807, 7558893773, 9744596514.

സറ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജൂലൈ 10 ന്

2024-2025 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം സംബന്ധിച്ച് സറ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജൂലൈ 10 ന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ സറ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്‍റ്റിഒ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments