Friday, September 20, 2024
Homeഅമേരിക്കഫൊക്കാനാ ചരിത്രത്തിലേ ഏറ്റവും വലിയ ഇലക്ഷൻ * 81-സ്ഥാനാർഥികൾ രംഗത്ത് *. *അമേരിക്കൻ...

ഫൊക്കാനാ ചരിത്രത്തിലേ ഏറ്റവും വലിയ ഇലക്ഷൻ * 81-സ്ഥാനാർഥികൾ രംഗത്ത് *. *അമേരിക്കൻ ഇലക്ഷന് സമാനമായ ഇലക്ട്രോണിക് വോട്ടിംഗ് *

ജോർജി വർഗീസ്

ഫിലിപ്പോസ് ഫിലിപ്പ്, ഇലക്ഷൻ കമ്മിറ്റി ചെയർ, ജോർജി വർഗീസ്, ജോജി തോമസ് ഇലക്ഷൻ കമ്മറ്റി മെമ്പേഴ്‌സ്.

നാല്പ‌തു വർഷത്തെ ഫൊക്കാനാ ചരിത്രത്തിലേ ഏറ്റവും വലിയ തെരെഞ്ഞെടുപ്പാണ് 2024 ലെ വാഷിംഗ്ടൻ കൺവെൻഷനിൽ നടക്കുന്നത്. 3 പ്രസിഡന്റ് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് 81-സ്ഥാനാർഥികൾ രംഗത്തുണ്ട്.

ഇലക്ഷൻ കമ്മറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മെംബേർസ് ആയ ജോർജി വർഗീസ്, ജോജി തോമസ് എന്നിവരും, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സജി പോത്തൻ എന്നിവർ കൂടി നടത്തിയ പ്രത സമ്മേളനത്തിലാണ് ഇലക്ഷനെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്.

ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗിൽ കൂടിയാണ് ഫൊക്കാന ഇക്കൂറി തെരഞ്ഞെടുപ്പു നടത്തുന്നത്. ജൂലൈ 18 വ്യാഴാഴ്ച തലസ്ഥാന നഗരിയിലെ ബെത്സേതാ നോർത്ത് മാറിയറ്റ് ഹോട്ടൽ & കോൺഫറൻസ് സെന്ററിൽ ആരംഭിക്കുന്ന കൺവെൻഷനിൽ രണ്ടാം ദിവസം 19 നു വെള്ളിയാഴ്ച്‌ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജനറൽ കൗൺസിലിനു ശേഷം 10 മണിക്കാണ് തെരഞ്ഞെടുപ്പു പ്രക്രീയ തുടങ്ങുന്നത്. 3 മണി വരെ വോട്ടു ചെയ്യാവുന്നതാണ്. അപ്പോൾ വരെ ലൈനിലുള്ള എല്ലാവർക്കും വോട്ടുചെയ്യാം.

വോട്ടവകാശം ഉള്ള ഓരോ ഡെലിഗേറ്റിനും മതിയായ വെരിഫിക്കേഷനു ശേഷം
വോട്ടിംഗ് കമ്പനി ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്‌തു നൽകും. വോട്ടിംഗ് കഴിഞ്ഞു എൽഡക്ട്രോണിക് കൗണ്ടിങ്ങിൽ കൂടി പെട്ടെന്ന് തന്നെ വിജയികളെ പ്രഖ്യാപിക്കാൻ സാധിക്കും. വാഷിംഗ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രസിദ്ധമായ ഒരു കമ്പനിയെ ആണ് വോട്ടിംഗിന്റെ ചുമതല ഏല്‌പിച്ചിരിക്കുന്നത്.

മത്സരാർത്ഥികളുടെ പ്രതിനിധികൾക്ക് ഇലക്ഷൻ പ്രക്രീയ പൂർണമായും വീക്ഷിക്കാൻ അവസരമുണ്ടായിരിക്കും. ഇലക്ഷന് ശേഷം ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കാനാവും. 70 അംഗ സംഘടനകളെ പ്രതിനിധീകരിക്കുന്ന 700 ഓളം ഡെലിഗേറ്റുകളാണ് 2024-26 ലെ ഫൊക്കാനാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.

പ്രസിഡന്റ് സ്ഥാനാർഥികളായി കലാ ഷാഹി, ലീലാ മാരേട്ട്,
സജിമോൻ ആന്റണി എന്നിവർ.

ജനറൽ സെക്രെട്ടറി: ജോർജ് പണിക്കർ, ശ്രീകുമാർ ഉണ്ണിത്താൻ.

ട്രെഷറാർ: ജോയി ചാക്കപ്പൻ, രാജൻ സാമൂവൽ.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്: പ്രവീൺ തോമസ്, ഷാജു സാം. വൈസ് പ്രസിഡന്റ്: റോയ് ജോർജ്, വിപിൻ രാജ്.

അസോസിയേറ്റ് സെക്രട്ടറി: ബിജു ജോസ്, മനോജ് ഇടമന.

അഡ്‌സിഷണൽ അസോസിയേറ്റ് സെക്രട്ടറി- അജു ഉമ്മൻ, അപ്പുക്കുട്ടൻ പിള്ള.

അസോസിയേറ്റ് ട്രഷറർ: ജോൺ കല്ലോലിക്കൽ, സന്തോഷ് ഐപ്പ്

അഡ്‌സിഷണൽ അസോസിയേറ്റ് ട്രഷറർ: ദേവസി പാലാട്ടി, മില്ലി ഫിലിപ്പ്.

വിമൻസ് ഫോറം ചെയർ: നിഷ എറിക്, രേവതി പിള്ള.

ബോർഡ് ഓഫ് ട്രസ്റ്റീസ് (2 positions): അലക്‌സ് എബ്രഹാം, ബിജു ജോൺ, ജേക്കബ് ഈപ്പൻ, സതീശൻ നായർ.

നാഷണൽ കമ്മറ്റി യൂ എസ് എ (15 positions): 26 സ്ഥാനാർഥികൾ.

നാഷണൽ കമ്മറ്റി കാനഡ (2 positions): 4 സ്ഥാനാർഥികൾ. യൂത്ത് മെമ്പർ യൂ എസ് എ-5 (positions): 6 സ്ഥാനാർഥികൾ

യൂത്ത് മെമ്പർ കാനഡ (2 positions): 2 സ്ഥാനാർഥികൾ.

റീജിയണൽ വൈസ് പ്രസിഡന്റമാർ:

റീജിയൻ 2,4, 5, 14-രണ്ടു സ്ഥാനാർഥികൾ വീതം.

റീജിയൻ 1, 3, 6, 7, 8, 10, 12,16- ഓരോ സ്ഥാനാർഥികൾ വിതം.

ഓഡിറ്റർ (2 positions): 2 സ്ഥാനാർഥികൾ.

ആകെയുള്ള 81 സ്ഥാനാർഥികളുടെയും ലിസ്റ്റ് ഫോകാനാ വെബ്സൈറ്റിൽ ലഭ്യമാണ്. www.Fokanaonline.org. അംഗ സംഘടനകൾ രെജിസ്ട്രേഷൻ പുതുക്കേണ്ട അവസാന തീയതി മെയ് 18-നും നോമിനേഷൻ നൽകേണ്ടത് ജൂൺ 3-നും പിൻവലിക്കേണ്ടത് ജൂൺ 20- നും മുൻപായിരുന്നു.

ഫൊക്കാനായുടെ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിത്. ഫൊക്കാനാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാൻഡിഡേറ്റ് ലിസ്റ്റും ഡെലിഗേറ്റ് ലിസ്റ്റും വായിച്ചു എതങ്കിലും തെറ്റുകൾ ഇലക്ഷൻ കമ്മറ്റിയെ ഉടനെ fokanaelection24@gmail.com ഈമെയിലിൽ അറിയിക്കേണ്ടതാണ്.

ലോക്കൽ ലോ എൻഫോസ്മെന്റ്, സെക്യൂരിറ്റി സംവിധാനങ്ങൾ വോട്ട് ചെയ്യുന്നവരെ വേരിഫൈ ചെയ്‌തു കയറ്റി വിടുന്നതിനാൽ ഡെലിഗേറ്റ് ലിസ്റ്റിലെ പേരുകൾ ഡ്രൈവർ ലൈസൻസുമായി പൊരുത്തപ്പെടേണ്ടതാണ്.

ജൂലൈ 3 നു ശേഷം യാതൊരു മാറ്റങ്ങളും ലിസ്റ്റുകളിൽ വരുത്താൻ സാധ്യമല്ല. പ്രതേകിച്ചും ഇലക്ട്രോണിക് വോട്ടിങ് ആയതിനാൽ വോട്ടിങ് കമ്പനിക്ക് അയച്ചു കൊടുത്ത ലിസ്റ്റിൽ നിന്നും മാറ്റങ്ങൾ വരുത്താൻ സാധ്യമേ അല്ല എന്നു ഇലക്ഷൻ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി.

ജോർജി വർഗീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments