Sunday, December 22, 2024
Homeകേരളംയുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്തു

യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വീടിന് നേരെ വെടിയുതിർത്തു

മലപ്പുറം –മലപ്പുറം  കോട്ടക്കലിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. പ്രതി അബൂത്വാഹിർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോൾ കുന്നത്ത് ഇബ്രാഹി മിൻ്റെ വീടിന് നേരെയായിരുന്നു വെടിവെപ്പ്. മകളുടെ നികാഹ് കഴിഞ്ഞിരുന്നെങ്കിലും വിവാഹത്തിൽ പിന്മാറിയതിൻ്റെ വൈരാഗ്യമാണ് കാരണം. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നത്.

എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. വീടിൻറെ മുൻവശത്തെ ജനൽ തകർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വെടിയുതിർത്തതാണെന്ന് മനസ്സിലായത്. ഉടനെ പോലീസിൽ അറിയിച്ചു. വരൻ അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments