Sunday, November 24, 2024
Homeഅമേരിക്കഇന്ത്യയിലെ സാധനങ്ങളുടെ ലണ്ടനിലെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ സാധനങ്ങളുടെ ലണ്ടനിലെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഇന്ത്യയിലെ സാധനങ്ങളുടെ ലണ്ടനിലെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ വീടുകളില്‍ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധനങ്ങളുടെ ലണ്ടനിലെ വിലയെപ്പറ്റി ഡല്‍ഹി സ്വദേശിനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇന്ത്യയില്‍ 20 രൂപയ്ക്ക് ലഭിക്കുന്ന ലേയ്‌സിന്റെ മാജിക് മസാല പാക്കറ്റിന് ലണ്ടനില്‍ വില 95 രൂപയാണെന്ന് പോസ്റ്റില്‍ പറയുന്നു. കൂടാതെ ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണമായ ന്യൂഡില്‍സിന്റെ ഒരു പാക്കറ്റിന് വില 300 രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു.

സമാനമായി പനീറിന് 700 രൂപ, ആറെണ്ണം അടങ്ങിയ അല്‍ഫോണ്‍സോ മാമ്പഴ പാക്കറ്റിന് വില 2400 രൂപ, വെണ്ടയ്ക്കയ്ക്ക് കിലോഗ്രാമിന് 650 രൂപ, പാവയ്ക്ക് കിലോഗ്രാമിന് 1000 രൂപയെന്നും യുവതി പോസ്റ്റില്‍ വ്യക്തമാക്കി. ആറ് മില്യണിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റിടുകയും ചെയ്തു.

’’ നിങ്ങള്‍ വേറെ ഏതെങ്കിലും സ്റ്റോറില്‍ പോകുന്നതാണ് നല്ലത്. അരി, ഗോതമ്പ്, മാഗി എന്നിവയ്ക്ക് ന്യായവില ഈടാക്കുന്ന സ്റ്റോറുകളുണ്ട്,’’ ഒരാള്‍ കമന്റ് ചെയ്തു. എന്തിനാണ് ഇരവാദം ഉന്നയിക്കുന്നത്? നിങ്ങളുടെ വരുമാനം പൗണ്ടുകളായി അല്ലേ കിട്ടുന്നത്. പിന്നെന്തിനാണ് ഇന്ത്യയില്‍ ജോലി ചെയ്ത് ആ പണം കൊണ്ട് ലണ്ടനിലെ സാധനങ്ങള്‍ വാങ്ങുന്നുവെന്ന രീതിയിലുള്ള പോസ്റ്റിടുന്നത്,’’ മറ്റൊരാള്‍ കമന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments