Monday, November 25, 2024
Homeഅമേരിക്കഫ്ളോറിഡയിൽ പുരസ്ക്കാരത്തിളക്കവുമായി യു.എ.ഇ.യിലെ മലയാളി സ്ഥാപനമായ യുനീക് വേൾഡ് റോബോട്ടിക്സ്

ഫ്ളോറിഡയിൽ പുരസ്ക്കാരത്തിളക്കവുമായി യു.എ.ഇ.യിലെ മലയാളി സ്ഥാപനമായ യുനീക് വേൾഡ് റോബോട്ടിക്സ്

മനു തുരുത്തിക്കാടൻ

ഫ്ളോറിഡ / ലോസ് ഏഞ്ചലസ്: ഫ്ളോറിഡ ഡെയ്റ്റോണയിലെ എബ്രി-റിഡിൽ എയ്റോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര എഫ്എൽഎൽ (FLL) ഫസ്റ്റ് ലൊഗോ ലീഗ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 87 രാജ്യങ്ങൾ പങ്കെടുത്തപ്പോൾ, ചാമ്പ്യൻസ് അവാർഡിലും, അലയൻസ് അവാർഡിലും മൂന്നാം സ്ഥാനവും, FLL ലീഗിലെ മികച്ച കോച്ചായി യുധ ആർ തെരഞ്ഞെടുക്കപ്പെട്ടു. FLL അന്താരാഷ്ട്ര മത്സരത്തിൽ യു.എ.ഇ. ടീമിനെയാണ് പത്തംഗ സംഘം പ്രതിനിധീകരിച്ചത്. ഈ സംഘത്തിൽ സി.ഇ.ഓ- ബെൻസൺ തോമസ് ജോർജിനെ കൂടാതെ രണ്ട് മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഹുസ്റ്റണിൽ നടന്ന ലോക റോബോട്ടിസ് ചാമ്പ്യൻഷിപ്പിൽ യൂനിക്കിന്റെ സ്റ്റാർ ലിങ്ക് ടീം പങ്കെടുത്തിരുന്നു.

ആധുനിക ലോകത്ത് ലോകത്തിൻ്റെ ഇനിയുള്ള മുന്നോട്ട് പോക്ക് നിർമ്മിത ബുദ്ധിയുടെയും, വിർച്ച്വൽ റിയാലിറ്റിയുടെയും, റോബോട്ടിക്‌സിന്റെയും ഒപ്പമായിരിക്കും എന്ന തിരിച്ചറിവാണ്, ദുബായ് ആസ്ഥാനമായ യുനീക്ക് വേൾഡ് റോബോട്ടിക് എന്ന സ്ഥാപനം സി.ഇ.ഓ. ബെൻസൺ തോമസ് ജോർജ് ആരംഭിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനം പരിശീലിപ്പിക്കുന്ന കുട്ടികൾ ലോകമെമ്പാടും മത്സരങ്ങളിൽ പങ്കെടുക്കുകയും ജേതാക്കളാകുകയും ചെയ്യുന്നു.

2010 ഇസിഇ എൻജിനീയറിംഗ് പൂർത്തിയാക്കിയ ബെൻസൺ 2018 ലാണ് തൃശൂരിൽ കൂട്ടുകാരുമായി റോബോട്ടിക്സ്‌ എന്ന സ്ഥാപനം തുടങ്ങിയത്. തന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടത്ര വേഗം പോരാന്നു തോന്നിയപ്പോൾ 2019-ൽ ദുബായിലേക്ക് പറന്നു. തുടക്കത്തിൽ കോവിഡ് അല്പം കാലതാമസം വരുത്തിയെങ്കിലും പിന്നീടുള്ള വളർച്ച പെട്ടെന്നായിരുന്നു. ഇന്ന് ഒമാൻ, സൗദി, ഖത്തർ എന്നീ രാജ്യങ്ങളിലും, ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലും റോബോട്ടിക്സ്, സ്പേസ്, എഐ ലാബ് എന്നിവ ഒരുങ്ങികഴിഞ്ഞു. യു.എസി.ലെ STEM-ൽ നിന്ന് പരിശീലനം ലഭിച്ച അധ്യാപകരാണ് ഇവിടെയെല്ലാം ക്ലാസെടുക്കുന്നത്. കേരളത്തിലെ ചില എൻജിനീയറിങ്ങിന് കോളേജുകളിലും ലാബുകൾ ഒരുക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണായ നാസയുടെ സ്പേസ് ചല്ഞ്ചിൽ യുണീക്ക് പരിശീലിപ്പിച്ച കുട്ടികൾക്കാണ് ഒന്നാം സ്ഥാനം.

അഞ്ചു മുതൽ 18 വരെയുള്ള കുട്ടികൾക്ക് പരിശീലനത്തിന്റെ ഭാഗമാകാം. റോബോട്ടിക്, എ.ഐ., മെറ്റാവേഴ്സ‌് സ്പേക്ക് തുടങ്ങിയവയിലെ പഠനം അവസരങ്ങളുടെ ലോകം യുനീക് വേൾഡ് റോബോട്ടിക്സ‌സിലൂടെ തുറക്കുകയാണ്.

നാസയുടെ സ്പേസ് ആപ്പ് ചലഞ്ച്, വേൾഡ് റോബോട്ടിക്സ‌് ഒളിമ്പ്യാട്, ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്നു വർഷമായി ജേതാക്കളായത് യുനീക്കിലെ കുട്ടികളാണ്.

ലോകത്തിലെ മിക്ക അത്യാധുനിക കമ്പനികളും തങ്ങളുടെ പ്രവർത്തന മികവിനായി എ.ഐ., റോബോട്ടിക്സസ്‌ എന്നിവ കൂടുതൽ ഉപയോഗിച്ചു തുടങ്ങിയതിനാൽ ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ തുറക്കപ്പെടുന്നുവെന്ന് ബെൻസൻ പറയുന്നു. പത്തനംതിട്ട ജില്ലയിലെ തുരുത്തിക്കാട് സ്വദേശിയാണ് ബെൻസൺ തോമസ് ജോർജ്.

കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പ്രതത്തിലെ ഓൺലൈൻ വിഭാഗം കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ‌സ് എക്സ്പോയുടെ സാങ്കേതിക പിന്തുണയും യൂനിക് വേൾഡ്- റോബോട്ടിക്സിനായിരുന്നു.

മനു തുരുത്തിക്കാടൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments