Sunday, September 22, 2024
Homeഅമേരിക്കകൺസർവേറ്റീവുകൾ തുടച്ചുനീക്കപ്പെടും’ ; ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്‌ ജൂലൈ 4ന്‌.

കൺസർവേറ്റീവുകൾ തുടച്ചുനീക്കപ്പെടും’ ; ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്‌ ജൂലൈ 4ന്‌.

ലണ്ടൻ; ബ്രിട്ടീഷ്‌ പൊതുതെരഞ്ഞെടുപ്പിന്‌ ഒമ്പതുദിവസം മാത്രം ശേഷിക്കെ, പുതുതായി രൂപീകരിക്കപ്പെട്ട മണ്ഡലങ്ങളിൽനിന്ന്‌ ഭരണകക്ഷിയായ കൺസർവേറ്റീവ്‌ പാർടി തുടച്ചുനീക്കപ്പെടുമെന്ന്‌ അഭിപ്രായ സർവേകൾ. നല്ലൊരു ഭാഗം കൺസർവേറ്റീവ്‌ വോട്ടർമാരും മറ്റ്‌ പാർടികൾക്കാകും വോട്ടുചെയ്യുകയെന്ന് ‘യൂഗവ്‌’ സർവേ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽപേരും ഇടതുപക്ഷത്തേക്ക്‌ തിരിയുന്നു. പരിശോധിച്ചതിൽ 65ന്‌ മുകളിൽ പ്രായക്കാരിൽ മാത്രമാണ്‌ കൺസർവേറ്റീവ്‌ സ്ഥാനാർഥികൾ മുന്നിലെത്തിയത്‌.

ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ്‌ പാർടിയെ കാത്തിരിക്കുന്നത്‌ കനത്ത പരാജയമെന്ന്‌ മുമ്പേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യൂഗവ്‌ സർവേയിൽ ടോറികൾ ലേബർ പാർടിയെക്കാൾ 20 പോയിന്റ്‌ പിന്നിലാണ്‌.

ലേബർ പാർടിക്ക്‌ പിന്തുണ വർധിച്ചിരിക്കുന്നു. എന്നാൽ, ഗാസ വിഷയത്തിലെ നയവ്യതിയാനം 18–- 24 പ്രായക്കാരിൽ ലേബർ പാർടിക്ക്‌ തിരിച്ചടിയുണ്ടാക്കും. ഇതേ കാരണത്താൽ യുവാക്കൾ പ്രധാനമായും ഗ്രീൻസ്‌ പോലുള്ള ചെറുപാർടികളിലേക്ക്‌ തിരിയുന്നതായും സര്‍വെ വിലയിരുത്തി. ലേബർ നേതൃത്വത്തിനുള്ളിൽത്തന്നെ, നിലവിലെ നേതാവ്‌ കെയ്‌ർ സ്‌റ്റാർമറിനെതിരായ വിമർശം കടുക്കുന്നുണ്ട്‌. മുതിർന്ന നേതാവ്‌ ജെറെമി കോർബിനെ കഴിഞ്ഞ വർഷം പുറത്താക്കിയത്‌ സ്‌റ്റാർമർ

ലേബർ പാർടിയിൽ പിടിമുറുക്കുന്നതിന്റെ ആദ്യ സൂചനകളിലൊന്നായിരുന്നു. പതിറ്റാണ്ടുകളായി പ്രതിനിധീകരിക്കുന്ന ഇസ്‌ലിങ്‌ടൺ നോർത്തിൽനിന്ന്‌ ഇത്തവണ സ്വതന്ത്രനായി മത്സരിക്കുകയാണ്‌ കൊർബിൻ. ഗാസയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെ അനുകൂലിച്ച സറ്റാർമർ, മുതിർന്ന നേതാക്കളടക്കം വിമർശിച്ചതോടെയാണ്‌ സ്വരം മാറ്റിയത്‌. രാജ്യത്തെ ആദ്യ കറുത്ത വംശജയായ എംപി ഡയാൻ ആബോട്ടിന്‌ തുടക്കത്തിൽ സീറ്റ്‌ നിഷേധിച്ചതും വലിയ വിമർശമുണ്ടാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments